Advertisment

സമുദ്ര 2019 ക്യാമ്പ് തീര മേഖലക്ക് ഉണർത്തുപാട്ടാകും - കർദിനാൾ മാർ ജോർജ് ആലഞ്ചേരി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കെ സി വൈ എം സംസ്ഥാന സമിതി കൊച്ചിരൂപതയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന തീരദേശ ക്യാമ്പ് തീരമേഖലക്കു ഉണർത്തുപാട്ടാകുമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. യുവജനങ്ങൾ തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെക്കുറിച്ചു പഠനങ്ങൾ നടത്തി ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നത് മാതൃകാപരമാണെന്നും സംസ്ഥാന ക്യാമ്പിന്റെ തീം സോങ് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പേരിനു വേണ്ടിമാത്രമുള്ള നാമമാത്ര ഇടപെടീലുകൾക്കു പകരം സർക്കാർ സംവിധാനങ്ങൾ ശക്തമായ ഇടപെടീൽ നടത്തുന്നതിനും പ്രേത്യേകിച്ചു തീരമേഖലയിലെ യുവജനങ്ങളുടെ സമഗ്ര വികസനത്തിനുതകുന്ന പുത്തൻ ആശയങ്ങൾക്ക് രൂപം നൽകണമെന്നും മുഖ്യ പ്രെഭാഷണം നടത്തിക്കൊണ്ടു കെ സി ബി സി യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് മാർ തോമസ് ആവശ്യപ്പെട്ടു.

കെ സി വൈ എം സംസ്ഥാന പ്രെസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി വൈ എം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ബിജോ പി ബാബു, കെ സി വൈ എം കൊച്ചി രൂപതാ പ്രസിഡന്റ്‌ ക്രിസ്റ്റി ചക്കാലക്കൽ, ഭാരവാഹികളായ കാസി പൂപ്പന, ജോസ് പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.

Advertisment