Advertisment

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ മനുഷ്യക്കടത്ത്: പച്ചക്കറി വണ്ടിയില്‍ പെട്ടികള്‍ക്കിടയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി, വീഡിയോ

New Update

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക്‌ ഒളിച്ചു കടക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍. പച്ചക്കറി വണ്ടിയില്‍ പെട്ടികള്‍ക്കിടയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

Advertisment

publive-image

തക്കാളി കയറ്റിവന്ന മിനിലോറിയിലെ തക്കാളി പെട്ടിക്കകത്ത് കയറിയിരുന്ന് കേരളത്തിലേക്ക്‌ ഒളിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പോലീസ് നടത്തിയ പരിശോധനക്കിടെയാണ് ഒളിച്ചു കടക്കാന്‍ ശ്രമിച്ച ഒരാളെ കണ്ടെത്തിയത്.

https://www.facebook.com/sathyamonline/videos/675819706515674/

അടുത്ത ജില്ലയായ തെങ്കാശി റെഡ്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ കര്‍ശന പരിശോധനക്ക് ശേഷമാണ് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത്.

ചരക്കുമായി വരുന്ന വാഹനങ്ങളില്‍ എല്ലാ ചരക്കും ഇറക്കിവെച്ച് പരിശോധിച്ചതിന് ശേഷം മാത്രം കടത്തി വിട്ടാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

Advertisment