Advertisment

'കുഞ്ഞേ നിനക്കായി' .. കേരളാ പോലീസ്

New Update

കോട്ടയം: കുട്ടികളുടെ സുരക്ഷയ്ക്കായി 'കുഞ്ഞേ നിനക്കായി' എന്ന പേരില്‍ചാക്യാര്‍കൂത്തിന്റെ മാതൃകയില്‍ കേരളാ പോലീസ് തയ്യാറാക്കിയ വീഡിയോ സന്ദേശം കുട്ടികള്‍ക്കും, ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നവര്‍ക്കും ആത്മവിശ്വാസം നല്‍കും.

Advertisment

സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റയുടെ നിര്‍ദേശപ്രകാരമാണ് വീഡിയോ നിര്‍മ്മിച്ചത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബോധവത്കരണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

publive-image

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അറിഞ്ഞാല്‍ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് കൃത്യമായി പഠിപ്പിക്കുന്നതായിരുന്നു ബോധവത്കരണ സന്ദേശം.

ഇന്നലെ കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പോലീസ് മേധാവി പി.എസ്. സാബു ബോധവത്കരണ വീഡിയോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി: ആര്‍. ശ്രീകുമാര്‍, വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍, എസ്.ഐ: ടി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ പ്രചാരണം നടത്തുന്ന വാഹനങ്ങളിലൂടെ ജില്ലയിലെ 32 പോലീസ് സ്റ്റേഷന്‍ പരിധിയിലും ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി: ഗിരീഷ് പി. സാരഥിയാണ് പ്രചാരണ വാഹനത്തെ നയിക്കുന്നത്.

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്രതാരം മീനാക്ഷി മുഖ്യാതിഥിയായി. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ. തോമസ്, എസ്.ഐ: അനൂപ് സി.നായര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നും നാളെയുമായി ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നു കേന്ദ്രങ്ങളില്‍ വീതം പ്രചാരണ വാഹനം പര്യടനം നടത്തും.

Advertisment