Advertisment

പത്ത് 'പുത്തനു'ണ്ടാക്കാന്‍ ഒരു പുത്തന്‍ സാധ്യത.. പാലായില്‍ പോയാല്‍ കിട്ടും 'സഹായം' വാടകയ്ക്ക്..

New Update

രും ചിന്തിക്കാത്തതും ചിന്തിക്കാന്‍ ഇഷ്ടപ്പെടാത്തതുമായ കാര്യമാണ് അവനവന്റെവീട്ടിലുള്ളവര്‍ക്കും ഒരു അപകടമുണ്ടായേക്കാമെന്നത്. ഒരു പക്ഷേ കാലൊടിയുകയോ മറ്റോ ചെയ്യാം.

Advertisment

കാലിലെ ഒടിവ് മാറുന്നതുവരെ ആശുപത്രിയില്‍ തന്നെ കഴിയുക എന്നത് അത്ര പ്രായോഗികമല്ല. വീട്ടിലെത്തിയാല്‍ രോഗിയെ ശുശ്രൂഷിക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കുക എന്നത് ലളിതമായ കാര്യവുമല്ല.

publive-image

രോഗിക്ക് ബാത്ത്‌റൂമിലേക്കോ വീടിന്റെ മറ്റു ഭാഗങ്ങളിലേക്കോ പോകാന്‍ ഒരാള്‍ സഹായത്തിനില്ലെങ്കില്‍ പിന്നെ ഒരു വഴിയേയുള്ളൂ വീല്‍ച്ചെയറോ, വാക്കറോ സ്വന്തമായി വാങ്ങുക. അസുഖംഭേദമായാല്‍ പിന്നെ വലിയ വിലകൊടുത്തു വാങ്ങിയ ഇവയൊക്കെ അധികപ്പറ്റാകുകയും ചെയ്യും.

എന്നാല്‍, ഇത്തരത്തിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാടകയ്ക്കു ലഭിച്ചാലോ? കൊള്ളാം അല്ലേ..? ചെറിയ പണം മുടക്കി ഇവ വാടകയ്‌ക്കെടുത്താല്‍ ഉപയോഗം കഴിഞ്ഞ് തിരച്ചുകൊടുത്താല്‍ മതി. ഈ പുതുപുത്തന്‍ സാധ്യത തൊഴില്‍രഹിതരായവര്‍ക്ക് പത്ത് 'പുത്തന്‍' നേടിത്തരുമെന്ന് മാത്രമല്ല രോഗികള്‍ക്ക് വലിയ ആശ്വാസമാകുകയും ചെയ്യും.

ഇത്തരത്തില്‍ വ്യത്യസ്ഥമായ മാര്‍ഗം സ്വീകരിച്ച് മാതൃകയായിരിക്കുകയാണ് പാലാ ഇടമറ്റംകാരനായ അരിമറ്റത്തില്‍ ജോമോന്‍. പാലായിലെ ചെത്തിമറ്റത്ത് ഹാംലറ്റ് ഫിറ്റ്‌നസ് ഷോപ്പീ എന്ന സ്ഥാപനത്തില്‍ ചെന്നാല്‍ വീല്‍ച്ചെയറുകളും വാക്കറും മാത്രമല്ല എയര്‍ബെഡ്ഡും അഡ്ജസ്റ്റബിള്‍ ഹോസ്പിറ്റല്‍ കട്ടിലും ഓക്‌സിജന്‍ കോണ്‍സന്റേറ്ററും വരെ വാടകയ്ക്ക ലഭിക്കും.

publive-image

<ജോമോൻ അരിമറ്റത്തിൽ>

പഠനത്തിനുശേഷം എന്തുചെയ്യുമെന്ന് ആലോചിച്ച് തല 'പുണ്ണാക്കനൊ'ന്നും ഈ ചെറുപ്പക്കാരന്‍ ജോമോന്‍ മെനക്കെട്ടില്ല. സ്വന്തമായി ബിസിനസ്സ് തുടങ്ങുക എന്ന് ഉറപ്പിച്ചു. പഠന കാലത്ത് തന്നെ ആഗ്രഹിച്ച കാര്യമാണ്.

പാലാക്കാര്‍ക്ക് അധികം പരിചയമില്ലാത്തും ഇതുവരെ ആരും ചെയ്യാത്തതുമായ ഒരു ബിസിനസ് വേണം തുടങ്ങാന്‍. ഫിസിക്കല്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോറൂം തുടങ്ങാന്‍ ജോമോന് അധികം ചിന്തിക്കേണ്ടിവന്നില്ല.

18 വര്‍ഷം മുന്‍പ് ജോമോന്‍ അങ്ങനെയാണ് പാലായില്‍ 'ചെത്തിമറ്റത്ത് ഹാംലറ്റ് ഫിറ്റ്‌നസ്സ് ഷോപ്പീ' എന്ന ഫിസിക്കല്‍ ഫിറ്റ്‌നസ്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോറൂം ആരംഭിച്ചത്.

ശാരീരിക ക്ഷമതയില്‍ ബദ്ധശ്രദ്ധരായ പ്രായഭേദമെനേയുള്ള ആളുകള്‍ ഭാവിയില്‍ കൂടുതല്‍ ആകൃഷ്ടരാകുമെന്ന കണക്ക്കൂട്ടല്‍ ഒരിടത്തും പിഴച്ചില്ല. ജോമോന്റെ സ്ഥാപനം വളര്‍ന്നു പന്തലിച്ചു.

publive-image

പാലാ കൂടാതെ കോട്ടയം, തൊടുപുഴ, മുവാറ്റുപുഴ, തിരുവല്ല, പത്തനംതിട്ട, കട്ടപ്പന എന്നിവിടങ്ങളിലും ഷോറൂമുകള്‍ തുറന്നു. പന്നീടാണ് വളരെ വ്യത്യസ്തവും ആരും കൈവയ്ക്കാന്‍ മടിയ്ക്കുന്നതുമായ മേഖലയിലേയ്ക്കുള്ള ജോമോന്റെ ചുവടുമാറ്റം.

അങ്ങനെയാണ് മെഡിയ്ക്കല്‍ എക്യുപ്‌മെന്റുകള്‍ വാടകയ്ക്ക് നല്‍കാന്‍ ആരംഭിച്ചത്. ആളുകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ സേവനത്തിന് ലഭിക്കുന്നതെന്നു ജോമോന്‍ പറയുന്നു.

ജോമോന്റെ മൊബൈല്‍ നമ്പര്‍: 94471 43008

Advertisment