താമരശ്ശേരി: കണ്ണൂർ സ്വദേശിയായ കാമുകനൊപ്പം സ്‌കൂട്ടറിൽ കറങ്ങുംമ്പോൾ പരസ്പരം കലഹിച്ച് ഓടുന്ന സ്കൂട്ടറിൽ നിന്നും എടുത്തു ചാടിയാണ് വട്ടോളി സ്വദേശിനിയും, ഭർതൃമതിയുമായ യുവതിക്ക് പരിക്കേറ്റത്, ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. പെരുമ്പള്ളി -ചമൽ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുംമ്പോൾ ചമലിനു സമീപം വെച്ചാണ് യുവതി സ്കൂട്ടറിൽ നിന്നും ചാടിയത്, നിലത്ത് വീണ് പരിക്കേറ്റ ഇവരുടെ പെരുമാറ്റത്തിൽ സംശയം നോന്നിയ നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും ഒന്നും വെളിപ്പെടുത്താൻ ഇവർ തയ്യാറായില്ല, തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടറെ കാണാനും തയ്യാറായില്ല.
ഓട്ടോയിൽ സഞ്ചരിക്കുംമ്പോൾ വഴി നീളെ യുവതി ചർദ്ദിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ഉണ്ടായിരുന്ന ആമ്പുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി, പോകും വഴി ആമ്പുലൻസ് ഡ്രൈവർക്കും ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ കൊടുവള്ളിയിൽ നിന്നും സഹായിയെ കൂടെ കൂട്ടി.
യുവതിയുടെ വീട്ടിൽ വിവരം അറിയിച്ചതിനാൽ ബന്ധുക്കൾ ആശുപത്രിയിൽ എത്തി. പേരു വെളിപ്പെടുത്താൻ തയ്യാറാവാതിരുന്ന യുവാവിന്റെ വാഹനരേഖ പ്രകാരം ഇയാൾ കണ്ണൂർ സ്വദേശിയാണെന്ന് വ്യക്തമാവുകയായിരുന്നു. യുവതിയുമായി ഇയാൾക്ക് മുൻപരിചയമുണ്ടെന്നാണ് അറിവ്.