Advertisment

മാസ്കുകൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കൊള്ളലാഭം കൊയ്യുന്നു ! ഉത്സവ, പെരുന്നാൾ സീസണുകളിൽ പച്ചക്കറിക്കും മൽസ്യമാംസാദികൾക്കും വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന അതേ തന്ത്രം ! സർക്കാർ ഇടപെടണം

New Update

എറണാകുളം:  കൊറോണയും കോവിഡും ഭീതിയുണർത്തുന്ന കേരളത്തിൽ മാസ്കുകൾക്ക് കൃത്രിമ ക്ഷാമവും കൊള്ള വിലയും. ഉത്സവ, പെരുന്നാൾ സീസണുകളിൽ പച്ചക്കറിക്കും മൽസ്യ മാംസാദികൾക്കും വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന അതേ തന്ത്രം മാസ്കുകളിൽ പയറ്റുന്നു.

Advertisment

publive-image

3 രൂപയ്ക്കും 4 രൂപയ്ക്കും കിട്ടിയിരുന്ന മെഡിക്കൽ, സർജിക്കൽ മാസ്കുകൾ നാല്പത് അമ്പത് രൂപ തോതിൽ തോന്നുന്ന വിലയ്ക്കാണ് വിൽക്കുന്നത്. എറണാകുളത്താകട്ടെ മാസ്കുകൾ പല സ്ഥലങ്ങളിലും കിട്ടാനുമില്ല.

സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അടിയന്തിരമായ ഇടപെടൽ ഈ കാര്യത്തിൽ വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. ആരോഗ്യ പ്രവർത്തകരുടെയും ആശാ വർക്കർമാരുടെയും സേവനം തേടിക്കൊണ്ട് മാസ്കുകൾ സൗജന്യമായി ജനങ്ങൾക്ക് നൽകണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

Advertisment