Advertisment

കാരുണ്യത്തിന്റെ പങ്കുവെക്കലുകളുമായി 'പ്രതീക്ഷ'. കിടപ്പു രോഗിയായ അനീഷിന് വീടൊരുക്കാൻ സ്ഥലം വാങ്ങി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ചിലരുടെയെങ്കിലും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് കാരണക്കാരാവുകയാണ് തച്ചമ്പാറ മുതുകുർശ്ശിയിലെ പ്രതീക്ഷ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്.  മുണ്ടൂർ ഒടുവങ്ങാട് പ്രദേശത്ത് അപൂർവ രോഗവുമായി കഷ്ടപ്പെടുന്ന അനീഷിനും കുടുംബത്തിനും മൂന്ന് സെന്റ് സ്ഥലം വാങ്ങിച്ചു കൊടുത്താണ് പ്രതീക്ഷ കനിവിന്റെ മാതൃക സൃഷ്ടിച്ചത്.

Advertisment

സ്ഥലം വാങ്ങിക്കാനും വീടുവയ്ക്കാനും വഴിയില്ലാതെ രോഗ ദുരിതം അനുഭവിക്കുന്ന അനീഷിന് ഇത് സന്തോഷ നിമിഷം. സത്യം ഓൺലൈനിൽ അനീഷിനെക്കുറിച്ചു വന്ന വാർത്ത കണ്ടാണ് പ്രതീക്ഷ ഫൗണ്ടേഷൻ കാരുണ്യ ഹസ്തം നീട്ടിയത്.

publive-image

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ വ്യക്തി ബന്ധങ്ങളെ ഗുണപരമായി ഉപയോഗിച്ച്വ്യത്യസ്തമായി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമായ സേവനകൂട്ടായ്മ രൂപപ്പെടുത്തുകയാണ്പ്രതീക്ഷ ഫൗണ്ടേഷൻചാരിറ്റബിൾ ട്രസ്റ്റ്. ഇവർതിരയുന്നതും തേടുന്നതും മനുഷ്യന്റെ അവസ്ഥകളും മനുഷ്യത്വവുമാണ്. അവിടെ സാധ്യമായ പ്രവർത്തന പരിപാടികളുമായി സാന്നിധ്യമറിയിക്കുകയാണ് ഈ സന്നദ്ധ കൂട്ടായ്മ.

ജീവകാരുണ്യം ഉദ്ദേശിച്ചുള്ള ഈ സംഘത്തിൽ നന്മയെ സ്നേഹിക്കുന്ന കുറച്ചു പേർമാത്രമാണ് പങ്കാളികൾ. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവർക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ പിന്തുണ നല്കാനും സമൂഹ മനസ്സാക്ഷിയെ ഉണർത്തുന്ന ഇടപെടലുകൾ നടത്താനും ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.

വ്യത്യസ്ത കർമ പരിപാടികളിലൂടെ നിരാലംബരായ നിരവധി കുടുംബങ്ങൾക്ക്‌ ആശ്രയവും സാന്ത്വനവും നൽകാനായ ഈ സംഘടനയാദൃച്ഛികമായി നേരിടേണ്ടിവന്ന സഹായ അഭ്യർത്ഥനകളുടെ ഭാഗമായാണുണ്ടായത്.  കിടപ്പു രോഗിയായ അനീഷിന് മൂന്നു സെന്റ് സ്ഥലം വാങ്ങിക്കാനുള്ള തുക പ്രതീക്ഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കണ്ടെത്തുകയായിരുന്നു.

പ്രതീക്ഷ ഫൗണ്ടേഷൻ ഡയറക്ടർ വിജയകുമാറിന്റെയും പൊതു പ്രവർത്തകൻ എം.എസ് നാസറിന്റെയും ശ്രമഫലമായി ഭൂമി വാങ്ങി രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. എല്ലുകൾക്കുള്ളിലെ മജ്ജ നശിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വ രോഗാവവസ്ഥയിൽ കഴിയുന്ന അനീഷിന് ഇനി ഒരു കൊച്ചു വീട് യാഥാർഥ്യമാക്കലാണ് അടുത്ത ലക്ഷ്യം.

Advertisment