Advertisment

കേന്ദ്ര സംസ്ഥാന സർക്കാറുകൾ കോഴിക്കോട് വിമാനത്താവളത്തിനോടുള്ള വിവേചനം തുടരുകയാണ് - പി കെ കുഞ്ഞാലികുട്ടി എം പി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

കോഴിക്കോട്:  അന്താരാഷ്ട്ര സർവീസുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപെട്ടു ഇത്തരം വിവേചനങ്ങൾ ഉണ്ടായിരുന്നെങ്കിലും കൂട്ടായ പരിശ്രമം കാരണം അതിനെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്.

Advertisment

publive-image

ആഭ്യന്തര സർവീസുകളുടെ കാര്യത്തിൽ മറ്റു എയർപോർട്ടുകൾക്ക് കിട്ടുന്ന പരിഗണന കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നു. വിഷയം കൂട്ടായ പരിശ്രമത്തിലൂടെ മുഖ്യമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തും .

കോഴിക്കോട് കേന്ദ്രീകരിച്ചു വ്യവസായികൾ, വ്യാപാരികൾ, ചേമ്പറുകൾ, രാഷ്ട്രീയ സംഘടനകൾ , പ്രവാസി സംഘടനകൾ, ജനപ്രതിനിധികളും മറ്റു സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി ഒന്നിച്ചുള്ള മുന്നേറ്റമാണ് ഇതിനാവശ്യം. എയർപോർട്ട് അഡ്വൈസറി ചെയർമാൻ എന്ന നിലയിൽ ഇതിനു നേതൃത്വം നൽകും.

Advertisment