Advertisment

സകാത്ത് പ്രയോഗവും പ്രസക്തിയും

author-image
admin
New Update

- പി.എന്‍ അബ്ദുല്ലത്തീഫ് മദനി

(ചെയര്‍മാന്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍)

Advertisment

publive-image

കാത്ത് ഇസ്ലാമിലെ നിര്‍ബന്ധമായ ധാനം സമൂഹത്തില്‍ ജാതി മത ഭേദമന്യേ സുപരിചതമായ പദമാണ്. .ഇസ്ലാമികമായ അറിവുളള പലരും സക്കാത്തിന്റെ വിശദാംശങ്ങളില്‍ അജ്ഞരാണ് . മുസ്സീം സമൂഹത്തില്‍ ,സക്കാത്ത് വേണ്ടരൂപത്തില്‍ ചര്‍ച്ചചെയ്യപ്പെടാറില്ലന്നത് ദുഖകരമാണ്..സമൂഹത്തിലെ സാമ്പത്തിക സമത്വത്തിനും ക്ഷേമത്തിനും ഇസ്ലാം നിര്‍ദ്ധേശിച്ച ഏറ്റവും നല്ല പരിഹാരമാണ്.

ഇസ്ലാമിക പഞ്ചസ്തംഭങ്ങളിലൊന്നായ സക്കാത്ത് വിശുദ്ധ റമദാന്‍ മാസത്തിനൊടുവില്‍ ഒരു പ്രഭാതത്തില്‍ പാവങ്ങളായ ആബാല വൃദ്ധം ജനങ്ങള്‍ കൊട്ടാര സാദൃശ്യമായ വീട്ടില്‍ കുമ്പകര്‍ണ്ണ സേവ നടത്തുന്ന പണക്കാരന്റെ ഉമ്മറപടിയില്‍ ജീവിത ശാപങ്ങളെ എണ്ണിയും സക്കാത്ത് കിട്ടാന്‍ കൂട്ടംകൂടി നില്‍ക്കുന്ന ദയനീയ രംഗവും ഇസ്ലാമിലെ സക്കാത്തുമായി യാതൊരു ബന്ധവുമില്ല .

മറ്റ് ഇസ്ലാമിലെ നിഷ്ഠകളിലൊക്കെ പുറകിലായ പണക്കാരന്‍ നോട്ടുകള്‍ ചില്ലറായാക്കി കയ്യാളരെ ഇടനിലക്കാരാക്കി ഈ ആള്‍കൂട്ടതത്തിലേക്ക് ഇട്ട് കൊടുക്കുന്ന നാണയത്തുട്ടുകളോ അല്ലങ്കില്‍ വിതരണം ചെയ്യുന്ന ചെറിയനോട്ടുകളോ ആണ് സാമാന്യ ജനത്തിന്റെ മനോമുകുരത്തില്‍ തെളിയുന്ന സകാത്തിന്റെ പ്രതീകങ്ങള്‍ .ഇങ്ങനെ നൂറ് കൂട്ടം മണി്മാളികകള്‍ കയറി ഇറങ്ങി നാഡി നരമ്പുകള്‍ തളര്‍ന്ന് സന്ധ്യമയങ്ങുമ്പോള്‍ തന്‍െ മടിശ്ശീലയില്‍ ഒത്ത് കിട്ടിയത് എണ്ണ ി നോക്കിയാല്‍ ഒരു തവണ റേഷന്‍ കടയില്‍ കൊടുക്കാന്‍ പോലും തികയില്ല.

ഇതല്ല ഇസ്ലാമിലെ സക്കാത്ത് ധനികന്റെ കൈയ്യില്‍ നിന്ന് വ്യവസ്ഥാപിതമായി ശേഖരിച്ച് ദരിദ്രന് ക്രമാനുസ്രതമായി വിതരണം ചെയ്യുന്ന ഒരു വലിയ സമൂഹ സമുദ്ധരണ പ്രവര്‍ത്തനമാണത്. ഇത് കൊടുക്കേണ്ടവരില്‍ നിന്ന് ശേഖരിച്ച് നല്‍കേണ്ടവര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് " അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്ക്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്ക് വേണ്ടി അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക" (വിഖു 9-103) ഇസ്ലാമിക ഭരണ കൂ‌ടത്തിന് നേതൃത്വം നല്‍കുന്ന പ്രവാചകനോടും ശേഷം തല്‍സ്ഥാനത്ത വരുന്ന പ്രതിനിദികളോടുമുള്ള അല്ലാഹുവുന്റെ ശാസനയാണിത്.

ഒരു പ്രദേശത്ത് ഇസ്ലാമിക ഭരണകൂടം നിലനില്‍ക്കുന്നുവെങ്കില്‍ മുസ്ലീംകളിലെ ധനവാന്‍മാര്‍ നല്‍കേണ്ട സകാത്ത് പൊതുഖജനാവിലേക്ക് (ബൈത്തുല്‍ മാലിലേക്ക്) ശേഖരിക്കപ്പെടും .പാവങ്ങളെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും അവര്‍ക്ക് ആവശ്യത്തിന്റെ തോതനുസരിച്ച് വിതരണം നടത്തുകയും ചെയ്യും .

എന്നാല്‍ ഒരിസ്ലാമിക ഭരണസംവിധാനം നിലനില്‍ക്കുന്നിടത്ത് ഈ മഹത്തായ സാമൂഹ്യ സംരഭത്തിന്റെ സസല്‍ഫലം കഴിവിന്റെ പരമാവധി സമൂഹത്തിന് പ്രയോജനം ചെയ്യാനായി പള്ളി മഹല്ലുകളോ മുസ്ലീം സന്നദ്ധ സംഘടനകളോ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങളോട് സഹകരിക്കുകയാണ് അഭികാമ്യം കാരണം ചെറുതും വലുതുമായ തുകകള്‍ ശേഖരിച്ച് സാമാന്യം ഭേദപ്പെട്ട ഒരു നിധിശേഖരം സ്വരൂപിക്കാന്‍ അവര്‍ക്കാവും .

ഒന്നിലധികം ബന്ധപ്പെട്ട ഒരുകൈകാര്യ സമിതി സകാത്ത് അര്‍ഹതപ്പെട്ടവരെ ക​ണ്ടെത്തി അവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയും .വാങ്ങുന്നവന്‍ ആരാണെന്ന് കൊ‌ുക്കുന്നവര്‍ക്കറിയാന്‍ മാര്‍ഗ്ഗമില്ലാ്തതിനാല്‍ ദാനം നല്‍കുന്നവന് തന്റെ ദാനത്തിന്റെ ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും കാത്തുസൂക്ഷിക്കാനാവും. വാങ്ങുന്നവന്‍റെ അഭിമാനത്തിനും വ്യക്തിത്വത്തിനും ക്ഷതമേല്‍ക്കുകയുമില്ല.ദാന ശീലങ്ങളില്‍ കഴിയുന്നത്ര സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് അതിന്റെ പ്രതിഫലത്തിന് മാറ്റ്കൂട്ടും .ദാനത്തിന് പിറകേ സ്വീകരിച്ചവന് പ്രയാസവും അഭിമാനക്ഷതമേല്‍ക്കുന്നതായാല്‍ ആ ദാനം വൃഥാവിലാകും ---

“-അ്ലല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെത്തുടര്‍ന്ന് ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്ല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നും അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല അവര്‍ ദുഖുിക്കേണ്ടി വരികയുമില്ല. കൊ‌ടുത്തതിനെ തുടര്‍ന്ന് മനക്ലേശം വരുത്തുന്ന ദാനദര്‍മ്മത്തേക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ലവാക്കും വിട്ട്വീഴ്ചയുമാകുന്നു.

അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു .സത്യവിശ്വാസികളെ( കൊടുത്തത് )എടുത്ത് പറഞ്ഞ്കൊണ്ടും വാങ്ങിയവന് ശല്യമുണ്ടാക്കികൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനദര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത് അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങള്‍ ആവരുത് അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുുള്ള പാറയോടാകുന്നു ആപാറമേല്‍ കനത്ത മഴ വര്‍ഷിച്ചു ആ മഴ അതിനെ ഒരുമൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞുഅവര്‍ അദ്ധാനിച്ചതിന്റെയാതൊരു ഫലവും കരസ്ഥമാക്കുവാന്‍ അവര്‍ക്ക് കളഴിയുകയില്ല അല്ലാഹു സത്യനിഷേധികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല”. ( വിഖു.2-262-264)

സഘടിത സക്കാത്തിന് നേതൃത്വം നല്‍കിയും ഈ വിഷയത്തില്‍ ശക്തമായ ബോധവല്‍ക്കരണങ്ങള്‍ നടത്തിയും ചില സംഘടനകളെങ്കിലും മാതൃകകാണിക്കുന്നത് അഭിമാനകരമാണ്. എന്നാല്‍ ബഹുഭൂരിപക്ഷ വരുന്ന സംഘടനകള്‍ക്കും സമുദായ നേതൃത്വത്തിനും ഇസ്ലാമിലേ മഹത്തായ സാമ്പത്തിക വ്യവസ്ഥയെ പ്രവാര്‍ത്തികമാക്കന്ന വിഷയത്തില്‍ ഇനിയും കറേ മുന്നേറാനുണ്ട് .

Advertisment