ഡൽഹി: കോവിഡ് രോഗബാധയെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയിരിക്കുന്ന 140 ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടു.
ഇതിൽ ഒട്ടേറെ മലയാളികളും കാസർഗോഡിൽ നിന്നുമുള്ള ഒരു എഞ്ചിനീയറും ഉൾപ്പെടുന്നു.
മാലിദ്വീപിലെ നളാഗുറൈദോ സൺ ഐലൻഡ് റിസോർട്ടിൽ ജോലി ചെയ്യുന്നവരും മറ്റുള്ളവരും ഭക്ഷണവും, താമസ സൗകര്യവും ഇല്ലാതെ കുടുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫിലിപ്പീൻസ്, മലേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് എം പി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.