Advertisment

ഹൃദയപൂർവ്വം റമദാൻ

New Update

- ഡോ.സി മുഹമ്മദ് റാഫി ചെമ്പ്ര

Advertisment

publive-image

നാവിനും നോമ്പുണ്ടോ?

നാവ് മനുഷ്യനെ മനുഷ്യനാക്കുന്ന അവയവം. വിശേഷബുദ്ധി പോലെ പോലെ പ്രധാനമാണ് മനുഷ്യശരീരത്തിലെ സംസാരിക്കാനുള്ള ഘടകവും. ആശയ കൈമാറ്റങ്ങൾക്കും, വ്യക്തിത്വ പ്രകടനങ്ങൾക്കും ഏറെ സഹായകമാകുന്ന ഘടകം. റമദാൻ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ആരാധനകളുടെ മാസമാണ്.

നമ്മുടെ നാവിന് നോമ്പ് എങ്ങിനെയാണ് ബാധകമാകുന്നത്? ഇസ്ലാം നമുക്ക് പഠിപ്പിച്ചു തരുന്നത് നോമ്പ് കാലത്തും അല്ലാത്തപ്പഴുംനാവിന് ചില കെട്ടുകളിടാൻ തന്നെയാണ്. നോമ്പുകാലത്താവട്ടെ അതിൻ്റെ വ്യാപ്തി വർദ്ധിക്കുകയും ചെയ്യുന്നു.

നബി(സ) പറഞ്ഞു:"നിൻ്റെ ഈ അവയവം നീ പിടിച്ചു വെക്കുക എന്നിട്ട് അദ്ദേഹം നാവിലേക്ക് ചൂണ്ടിക്കാണിച്ചു"മറ്റൊരിക്കൽ നബി(സ) വേവലാതിപ്പെട്ട ത്മുആദ്(റ)വിനോടിങ്ങനെയാണ്മുആദെ മനുഷ്യരിൽ മിക്കയാളുകളും നരകത്തിലേക്ക് മുഖം കുത്തുന്നത് അവരുടെ നാവു കൊയ്തെടുത്തതിൻ്റെ അതിൻറെ ഫലമായിട്ടാണ്.

ഇതിന് അബ്ബാസ്(റ)പറയുന്നു നാവേ നീ നല്ലത് സംസാരിക്കുക എങ്കിൽ നിനക്ക് സമൃദ്ധി നേടാം, അല്ലെങ്കിൽ മിണ്ടാതിരിക്കുക എങ്കിൽ നിനക്ക് രക്ഷനേടാം തൻ്റെ നാവിനെ വീഴ്ചകളിൽ നിന്ന് പിടിച്ചു വെച്ചവനെ അല്ലാഹു അനുഗ്രഹിക്കട്ടെഏഷണി പറയുന്നതിൽനിന്ന് അവൻ മാറി നിൽക്കുന്നു, അനാവശ്യ കാര്യങ്ങൾ സ്വയം നിയന്ത്രിക്കുന്നു, ഹറാമുകൾ സ്വയം നിരോധിക്കുന്നു.

ഉച്ചരിക്കുന്ന വാക്കുകളെകുറിച്ചും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെകുറിച്ചും സംസാരിക്കുന്ന പദങ്ങളെകുറിച്ചും ആത്മവിചാരണ നടത്തുന്നതിനേക്കാൾ വലിയവ്രതം ഏതാണുള്ളത്?. അല്ലാഹു പറയുന്നു"നിങ്ങൾ ഏതൊരു വാക്കു ചിരിക്കുമ്പോഴും റഖീബും അതീദും അറിയുന്നുണ്ട്"

നാവും ജനനേന്ദ്രിയവും

സ്വർഗ്ഗത്തിന് പകരമായി ആയി നബി(സ) നമ്മോട് ആവശ്യപ്പെട്ടത് രണ്ട് അവയവങ്ങളുടെ ജാമ്യമാണ്ഒന്ന് നാവും മറ്റൊന്ന് ലൈംഗികാവയവും.അറബി കവി പാടിയത്"ഓ മനുഷ്യ നിൻ്റെ നാവിനെനീ സൂക്ഷിക്കണം നിന്നെ അത് അത് വിഷം ഏൽപ്പിക്കരുത് നിശ്ചയം അതൊരു സർപ്പമാണ് "ഇബ്നു മസ്ഊദ്(റ) പറയുന്നു: അല്ലാഹുവാണേ ഭൂമിയിലെ ഏറ്റവും ധൈര്യവാൻ നാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ്.

അപ്പോൾ നോമ്പ് നൽകേണ്ട പരിശീലനം നാവിനെ എല്ലാ കെട്ടുകളിൽ നിന്നും മോചിപ്പിക്കുക എന്നതാണ്.മോശമായ സംസാരം, കളവ് പറയുക, മറ്റുള്ളവരെക്കുറിച്ച് ന്യൂനതകൾ പ്രചരിപ്പിക്കുക, കള്ളസാക്ഷ്യം തുടങ്ങിയ വീഴ്ചകളിൽ നിന്നും നോമ്പ് നമ്മെ തടഞ്ഞു നിർത്തേണ്ടതുണ്ട്.

ആരാണ് മുസ്‌ലിം

രാണ് മുസ്ലിം എന്നതിന് തിരുനബി നൽകിയ സുന്ദരമായ നിർവചനം ഇതാണ്

"മുസ്ലിം എന്നാൽ എന്നാൽ ഇതര മുസ്ലീങ്ങളെല്ലാം എല്ലാം അവൻ്റെ നാവിൽനിന്നും നിന്നും കയ്യിൽ നിന്നും സുരക്ഷിതരായിരിക്കും"

മറ്റുള്ളവരെക്കുറിച്ച് ഏഷണിയും പരദൂഷണവും പറയുന്നതിന്

ഖുർആൻ വിലക്കിയത് അറപ്പുളവാക്കുന്ന ഉപമയിലൂടെയല്ലേ?

"നിങ്ങൾ ഞങ്ങൾ പരസ്പരം ആക്ഷേപിക്കരുത് നിങ്ങൾ ആരെങ്കിലും മരിച്ചു കിടക്കുന്ന സഹോദരൻ്റെ മാംസം തിന്നാൻ ഇഷ്ടപ്പെടുന്നുണ്ടോ?

നിങ്ങൾ അത് വെറുക്കുന്നു അല്ലേ?"

നോമ്പു കാലത്തും നാവിൻ്റെ വീഴ്ചകൾ കൊണ്ട് വ്രതത്തിൻ്റെ പരിശുദ്ധി നഷ്ടപ്പെടുന്നവർ എത്രയാണ്!

നമ്മുടെ ഭാഗത്ത് ഇത്തരം വീഴ്ചകൾ ഇല്ല എന്ന് നാം ഉറപ്പുവരുത്തുക.നമ്മുടെ നാവുകൾ നാഥന്റെ നാമങ്ങൾ കൊണ്ട് നനവുള്ളതായിരിക്കട്ടെ. നമ്മുടെ ഹൃദയങ്ങൾ വിശുദ്ധിയിലേക്ക് മന്ത്രിക്കുകയും ചെയ്യട്ടെ.തിന്മകളില്‍ നിന്ന് പൂര്‍ണ്ണമായും അകന്നുനില്‍ക്കുന്നതാകട്ടെ. നന്മയിലേക്ക് അടുത്ത് ജീവിത വിശുദ്ധിയുടെ അടയാളങ്ങള്‍ പ്രപഞ്ച നാഥന് മുന്നില്‍ വെളിപ്പെടുത്താന്‍ വിശ്വാസിക്ക് കഴിയട്ടെ. രാപ്പകലുകള്‍ ഭക്തിസാന്ദ്രമാകട്ടെ.അങ്ങനെ സമൂഹത്തിൽ വ്യക്തി വിശുദ്ധിയുള്ളവർ ഉണ്ടായിത്തീരട്ടെ.

Advertisment