Advertisment

ലോക്ക്ഡൗണിലും, വ്യായാമവും ക്രിയേറ്റിവിറ്റിയും സജീവമാക്കി ഷെയര്‍ചാറ്റ് മലയാളി ഉപഭോക്താക്കള്‍

New Update

രാജ്യത്ത് കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും വെറുതെ സമയം കളയാന്‍ തയ്യാറല്ല പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റിലെ മലയാള ഭാഷ ഉപഭോക്താക്കള്‍.

Advertisment

ക്രിയേറ്റിവിറ്റി, ഫിറ്റ്‌നസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സജീവമായി പങ്കുവച്ച് ശാരീരിക ക്ഷതമ നിലനിര്‍ത്തുന്നതോടൊപ്പം ഷെയര്‍ചാറ്റിലെ മറ്റുള്ളവരെയും ആരോഗ്യമുള്ളവരായിരിക്കാനും ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യാനും പ്രോത്സാഹിപ്പിക്കുക്കയാണ് ഇവര്‍.

publive-image

ഫോട്ടോഗ്രഫി, ലോക്ക്ഡൗണ്‍ ക്രാഫ്റ്റ്‌സ്, ഫിറ്റ്‌നസ് ചലഞ്ച് തുടങ്ങിയ ഹാഷ് ടാഗിലുള്ള ചലഞ്ചുകള്‍ കഴിഞ്ഞ മൂന്ന്, നാലു ദിവസങ്ങളായി ഷെയര്‍ചാറ്റ് പ്ലാറ്റ്‌ഫോമില്‍ ട്രെന്‍ഡായി മാറുകയാണ്. നിരവധി ഉപയോക്താക്കള്‍ ഈ വിഭാഗങ്ങളില്‍ വ്യത്യസ്തമായ ഉള്ളടക്കം സൃഷ്ടിക്കുകയും പോസ്റ്റുചെയ്യുകയും ചെയ്യുന്നുണ്ട്.

ക്വാറന്റൈന്‍ കാലയവളവില്‍ വീട്ടില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളാണ് ഉപയോക്താക്കള്‍ ഫോട്ടോഗ്രഫി ഹാഷ് ടാഗില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് ഒഴിവുസമയങ്ങളില്‍ വീട്ടില്‍ നിര്‍മിച്ച കരകകൗശല വസ്തുക്കളുടെ ഉള്ളടക്ക പോസ്റ്റുകളാണ് ലോക്ക്ഡൗണ്‍ ക്രാഫ്റ്റുകളില്‍ ഉള്‍പ്പെടുന്നത്. ഫിറ്റ്‌നസാണ് മറ്റൊരു സജീവമായ വിഭാഗം.

ഈ വിഭാഗത്തില്‍ വീട്ടില്‍ ചെയ്യുന്ന വ്യായാമങ്ങള്‍, വര്‍ക്ക്ഔട്ടുകള്‍, ഫിറ്റ്‌നസ് ടിപ്പുകള്‍ തുടങ്ങിയവയാണ് യൂസര്‍മാര്‍ പങ്കുവയ്ക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് വീടിന് പുറത്തിറങ്ങാതെ തന്നെ ആരോഗ്യമുള്ളവരായിരിക്കാന്‍ ഇത്തരം ഉള്ളടക്കങ്ങള്‍ മറ്റു ഉപയോക്താക്കള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നുണ്ട്.

https://www.facebook.com/sathyamonline/videos/226393102136429/

കഴിഞ്ഞ ഏഴു ദിവസത്തിനിടെ വിവിധ ചലഞ്ചുകളെ അടിസ്ഥാനമാക്കി പതിനായിരം ഉള്ളടക്കങ്ങളാണ് ഉപയോക്താക്കള്‍ വഴി ഷെയര്‍ചാറ്റില്‍ സൃഷ്ടിക്കപ്പെട്ടത്. ഇത്തരം ഉള്ളടക്കങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ 30 ലക്ഷത്തിലധികം പേര്‍ കാണുകയും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 25,000 ഷെയറുകള്‍ ലഭിക്കുകയും ചെയ്തു.

മേഖലയിലെ ജനപ്രിയ താരങ്ങളും അവരുടെ ഫിറ്റ്‌നസ് ക്രമം പങ്കിടുന്നതിലും വീടുകളില്‍ നിന്ന് വ്യായാമ സെഷനുകള്‍ നടത്താന്‍ ഷെയര്‍ചാറ്റ് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിലും പ്ലാറ്റ്‌ഫോമില്‍ സജീവമായിട്ടുണ്ട്.

2019ലെ മിസ്റ്റര്‍ യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ ചിത്തരേഷ് നടേശന്‍ ഉപയോക്താക്കള്‍ക്കും ആരാധകര്‍ക്കുമായി ഷെയര്‍ചാറ്റില്‍ രസകരമായ ഒരു ഫിറ്റ്‌നസ് ചലഞ്ച് അവതരിപ്പിച്ചിരുന്നു.

ആരാധകരെ അവരുടെ ഹോം ഫിറ്റ്‌നസ്/വ്യായാമ വീഡിയോകള്‍ അയയ്ക്കാനും ആരോഗ്യമുള്ളവരായിരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു ഈ ചലഞ്ച്. പതിനായിരത്തിലധികം ഉപയോക്താക്കളാണ് ചിത്തരേഷ് നടേശന്റെ ഈ ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുത്തത്.

Advertisment