Advertisment

റിട്ട. എസ്. ഐയുടെ കൊല: പ്രതികുറ്റസമ്മതം നടത്തി. കമ്പിവടി കണ്ടെത്തി

New Update

കോട്ടയം:  ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്.ഐയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.

Advertisment

publive-image

കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച സ്ഥലവും പ്രതി പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അടിക്കം ഉപയോഗിച്ച കമ്പിവടി കണ്ടെത്തി. പാറമ്പുഴ കൂരാലിപ്പടി ഭാഗത്തെ റോഡരികിലെ തോട്ടില്‍ നിന്നാണ് കമ്പിവടി കണ്ടെടുത്തത്.

തെള്ളകം മുടിയൂര്‍ക്കര കണ്ണമ്പാടം ജോര്‍ജ് കുര്യനെയാണ് (സിജു-45) ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് റിട്ട. എസ്.ഐ പറയകാവില്‍ ആ. ശശിധരനെ(62) വീടിന് സമീപത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment