Advertisment

ബി.ജെ.പി ഇന്ത്യയില്‍ വിദ്വേഷ രാഷ്ട്രീയം വളര്‍ത്തുന്നു: ഡോ. എം കെ മുനീര്‍

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

തൃശൂര്‍:  കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഇന്ത്യയില്‍ വിദ്വേഷ രാഷ്ട്രീയം വളര്‍ത്തുകയാണെന്ന് നിയമസഭാ കക്ഷി ഉപനേതാവ് ഡോ.എംകെ മുനീര്‍ അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പത്താംചരമ വാര്‍ഷിക ദിനത്തില്‍ മുസ്‌ലിംലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളില്‍ ശിഹാബ് തങ്ങള്‍ മതേരതര കേരളത്തിന്റെ കര്‍മ്മസാക്ഷ്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

വിദ്വേഷ രാഷ്ട്രീയം ഇന്ത്യയിലെ ജനാധിപത്യം തകര്‍ത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തിലാണ് ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ ഏറ്റവും പ്രസക്തമാകുന്നത്. അദ്ദേഹം ഈ കാലഘട്ടത്തില്‍ എത്രമാത്രം അനിവാര്യമായിരുന്നുവെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്.

publive-image

ജാതികളുടെയും ഉപജാതികളുടെയും അടിസ്ഥാനത്തില്‍ മനുഷ്യരെ നോക്കി കാണുന്ന കാലത്താണ് ജാതിയും മതവും നോക്കാതെ ശിഹാബ് തങ്ങള്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ചത്. മുസ്‌ലിം തീവ്രവാദത്തിനെതിരെ എല്ലാ കാലത്തും ശക്തമായ നിലപാടെടുത്ത നേതാവായിരുന്നു അദ്ദേഹം.

ബാബറി മസ്ജിദ് കാലത്ത് കേരളത്തില്‍ മുസ്‌ലിം സമൂഹത്തില്‍ നിന്ന് പ്രതികരണമുണ്ടാകുമോയെന്ന് ഭയന്ന കാലത്ത് അത്തരത്തില്‍ മറ്റു സമുദായങ്ങളുടെ മേൽ അക്രമത്തിന്റെ പാതയിൽ പ്രതികരിക്കുന്നവര്‍ തന്റെ സമുദായത്തില്‍പ്പെട്ടവനല്ല എന്നാണ് ശിഹാബ് തങ്ങള്‍ പറഞ്ഞത്. ശിഹാബ് തങ്ങളുടെ ആ ശക്തമായ നിലപാടാണ് കേരളത്തില്‍ സമാധാനം നിലനിര്‍ത്തിയത്.

എസ്.ഡി.പി.ഐ ക്കാര്‍ക്കെതിരെ എക്കാലത്തും ശക്തമായ നിലപാടാണ് ശിഹാബ് തങ്ങളും മുസ്‌ലിംലീഗും എടുത്തിട്ടുള്ളത്. അസഹിഷ്ണതയും ഫാസിസവും എന്നും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ആള്‍ക്കൂട്ട കലാപത്തിനെതിരെ ഒരു കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പോയിക്കോയെന്ന് പറയുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ഇന്ന് മഹാത്മ നാഥുറാം ഗോഡ്‌സെയായി മാറുന്നു. എഴുപത് കൊല്ലം മുന്‍പ് ചരിത്രത്തിലെ പ്രതിനായകമായിരുന്നവരെല്ലാം ഇന്ന് ചരിത്രത്തിലെ നായകന്മാരായി മാറികൊണ്ടിരിക്കുന്ന പ്രതിഭാസമാണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മുനീര്‍ കൂട്ടിചേര്‍ത്തു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. ചന്ദ്രിക പത്രാധിപര്‍ സി.പി സെയ്തലവി അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് ഹംസ, സി.എച്ച് റഷീദ്, സെക്രട്ടറിയേറ്റ് അംഗം ഇ.പി കമറുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അമീര്‍, ട്രഷറര്‍ എം പി കുഞ്ഞിക്കോയ തങ്ങള്‍, ഭാരവാഹികളായ കെ.എ.ഹാറൂൺ റഷീദ്, ആർ.വി.അബ്ദുൽ റഹീം,പി.കെ.മുഹമ്മദ്, പി.കെ.ഷാഹുൽ ഹമീദ്, വി.കെ.മുഹമ്മദ്,എസ്.എം.ഹാഷിം തങ്ങൾ,എം.എ.റഷീദ്,അസീസ് താണിപ്പാടം. ഐ.ഐ.അബ്ദുൾ മജീദ്,സി.എ.അബ്ദുട്ടി ഹാജി,ആർ.പി.ബഷീർ, സി.എ.ജാഫർ സാദിഖ്,എന്നിവർ പ്രസംഗിച്ചു.

Advertisment