Advertisment

ടിക്‌ടോക് ട്രാവലിലൂടെ കേരള ടൂറിസവും ടിക്‌ടോക്കും സഹകരിക്കുന്നു

New Update

തിരുവനന്തപുരം:  ലോകത്തെ പ്രമുഖ ഹ്രസ്വ മൊബൈല്‍ വീഡിയോ ആപ്പായ ടിക്‌ടോക്ക് ആഗോള ഇന്‍-ആപ്പായ ടിക്‌ടോക്ക്ട്രാവല്‍ കാമ്പെയിന്റെ ഇന്ത്യന്‍ പതിപ്പിന് തുടക്കമായി.

Advertisment

യെമേരാഇന്ത്യ എന്ന പ്രാദേശിക ഇന്‍-ആപ്പ് പ്രാചാരണത്തില്‍ ഇന്ത്യയെ പ്രധാന ആഗോള യാത്രാ ലക്ഷ്യസ്ഥാനമായി മാറ്റാനായി ടിക്‌ടോക്ക് ഉപയോക്താക്കളെ അവരുടെ യാത്രാ അനുഭവങ്ങള്‍ ലോകവുമായി പങ്കുവയ്ക്കാനായി ഇതിലൂടെ ലക്ഷ്യമിടുന്നത്.

publive-image

പ്രചാരണത്തിന്റെ ഭാഗമായി കേരള ടൂറിസം ടിക്‌ടോക്കില്‍ അവരുടെ ഔദ്യോഗിക അക്കൗണ്ടിന് തുടക്കം കുറിച്ചു.

ടിക്‌ടോക്കിലെ ആദ്യ ടൂറിസം ബോര്‍ഡായതിന്റെയും ടിക്‌ടോക്ക്ട്രാവലിന്റെയും യെമേരാഇന്ത്യ പ്രചാരണത്തിന്റെയും ഭാഗമായതിന്റെയും ആവേശത്തിലാണെന്നും ഇന്ത്യയെ ആകര്‍ഷക ലക്ഷ്യ സ്ഥാനങ്ങളിലൊന്നാക്കുന്നതില്‍ ടിക്‌ടോക്ക് പ്ലാറ്റ്‌ഫോം സഹായിക്കുമെന്നും കേരളത്തിലെ നിരവധി ട്രാവല്‍ ഹാഷ്ടാഗുകള്‍ക്ക് ഇതിനകം ടിക്‌ടോക്കില്‍ ലക്ഷക്കണക്കിന് വ്യൂവേഴ്‌സ് ഉണ്ടെന്നത് പ്രോല്‍സാഹനജനകമാണെന്നും ടിക്‌ടോക്ക് യാത്രയ്ക്കു തുടക്കം കുറിക്കാന്‍ ഇതിനേക്കാള്‍ നല്ല സമയമുണ്ടാകില്ലെന്നും ടിക്‌ടോക്കിന്റെ ആഗോള വ്യാപ്തി കേരളത്തിന്റെ എണ്ണമറ്റ കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കാനും അതുവഴി കേരളം സന്ദര്‍ശിക്കാന്‍ വിദേശീയർക്ക് പ്രേരണയാകാനും അവരുടെ അനുഭവങ്ങള്‍ ടിക്‌ടോക്ക് വീഡിയോകളിലൂടെ പങ്കുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നതായി കേരള ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ ഐഎഎസ് പറഞ്ഞു.

ടിക്‌ടോക്കിനൊപ്പം യാത്ര ചെയ്യുക:

ട്രാവലിനു കീഴില്‍ നാലു ലക്ഷത്തിലധികം വീഡിയോകളും 1.7 ബില്ല്യന്‍ കാഴ്ച്ചക്കാരുമായി ടിക്‌ടോക്ക് യാത്രാ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ഏറെ പ്രചാരണം നേടിയിട്ടുണ്ട്. സൃഷ്ടാക്കള്‍ വിവിധ രീതിയില്‍ പ്രകൃതിയോട് സംവദിക്കുന്നതു മുതല്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിലും സ്ട്രീറ്റ് ഫുഡിലും മുഴുകന്നതുവരെയുള്ള വീഡിയോകളുണ്ട്. ഭക്ഷണ കാര്യങ്ങളില്‍ പ്രാദേശിക പരീക്ഷണ അനുഭവങ്ങളില്‍ പങ്കാളികളാകുന്നു.

ടിക്‌ടോക്കില്‍ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള കേരളത്തിലെ പ്രധാന യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍:

1. പാലക്കാട്- 3.55 കോടി കാഴ്ച്ചക്കാര്‍

2. വയനാട്- 3.29 കോടി കാഴ്ച്ചക്കാര്‍

3. മൂന്നാര്‍- 3.28 കോടി കാഴ്ച്ചക്കാര്‍

4. കോവളം- 29 ലക്ഷം കാഴ്ച്ചക്കാര്‍

5. തേക്കടി- 13 ലക്ഷം കാഴ്ച്ചക്കാര്‍

ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള ഇന്ത്യയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍:

1. താജ്മഹല്‍- 7.92 കോടി കാഴ്ച്ചക്കാര്‍

2. സുവര്‍ണ്ണക്ഷേത്രം- 6.76 കോടി കാഴ്ച്ചക്കാര്‍

3. ഹിമാലയം- 2.26 കോടി കാഴ്ച്ചക്കാര്‍

4. റെഡ്‌ഫോര്‍ട്ട്- 1.36 കോടി കാഴ്ച്ചക്കാര്‍

5. ഗേറ്റ് വേ ഓഫ് ഇന്ത്യ- 90 ലക്ഷം കാഴ്ച്ചക്കാര്‍ എന്നിങ്ങനെയാണ്.

ടിക്‌ടോക് പ്രചാരണം ഇന്ത്യയില്‍ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണെന്നും ഇന്ത്യ സഞ്ചാരികള്‍ക്കായി കരുതിയിട്ടുള്ള മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പും വര്‍ണാഭമായ സംസ്‌കാരവും അവിസ്മരണീയമായ അനുഭവങ്ങള്‍ക്കും ജീവന്‍ പകരുകയാണ് ലക്ഷ്യമെന്നും ഈ രാജ്യത്തിന്റെ അല്‍ഭുത കാഴ്ചകള്‍ ആസ്വദിക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രചാരണം പ്രോല്‍സാഹനമാകുമെന്നും ടിക്‌ടോക് (ഇന്ത്യ) സെയില്‍സ് ആന്‍ഡ് പാര്‍ട്‌നര്‍ഷിപ്പ്‌സ് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ പറഞ്ഞു.

ടിക്‌ടോകിന്റെ ആവേശത്തെ പുണര്‍ന്നുകൊണ്ട് ടിക്‌ടോക്ട്രാവല്‍ പ്രചാരണം എല്ലാ അതിരുകളും ആഘോഷങ്ങളുടെ വൈവിധ്യവും മറികടക്കുകയാണെന്നും ഇന്ത്യയിലെ 20 കോടി വരുന്ന ടിക്‌ടോക് ഉപയോക്താക്കള്‍ക്ക് വിവിധ യാത്രാ നിമിഷങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഈ പ്രചാരണം വഴിയൊരുക്കട്ടെയെന്നും അദേഹം കൂട്ടിചേര്‍ത്തു.

മൊബൈല്‍ ഉപകരണങ്ങളിലുളള അനായാസം ഉപയോഗിക്കാവുന്ന നൂതനമായ സാങ്കേതിക വിദ്യകളിലൂടെ ഉപയോക്താക്കള്‍ക്ക് യാത്രയിലെ അവരുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ പകര്‍ത്താന്‍ ടിക്‌ടോക് സഹായിക്കുന്നു.

ടിക്‌ടോക്കിന്റെ ഇന്റലിജന്റ് ഡിസ്‌ക്കവറി പ്രോസസും ഉപയോക്താവിന് ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതുമായ സഹായം ടിക്‌ടോക്കിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നു. ടിക്‌ടോക് ഒരിക്കല്‍ കൂടി ഐഒഎസില്‍ സൗജന്യ ആപ്പുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഒന്നാം സ്ഥാനം കയ്യടക്കി.

Advertisment