Advertisment

യൂണിവേഴ്‌സിറ്റി കോളേജ് അക്രമം: പോലീസ് ഒത്തു കളി അവസാനിപ്പിച്ചു പ്രതികളെ അറസ്റ് ചെയ്യണം - എം.എസ്.എഫ്

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളേജ് അക്രമം പോലീസ് ഒത്തു കളി അവസാനിപ്പിച്ചു പ്രതികളെ ഉടൻ അറസ്റ് ചെയ്യണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. അഖിലിനെ കുത്തി പരിക്കേൽപ്പിച്ച എസ്.എഫ്.ഐ പ്രവർത്തകരെ സർക്കാരിന്റെയും പോലിസിന്റെയും സഹായത്തോടെ ജില്ലയിലെ പാർട്ടി രഹസ്യ സങ്കേതങ്ങളിൽ തമസിപ്പിച്ചിരിക്കുകയാണ് എന്നും എം.എസ്.എഫ് നേതാക്കൾ അരോപിച്ചു.

Advertisment

കേരളത്തിലെ ക്യാമ്പസുകളിലെ ആയുധ ശേഖരണം കണ്ടെത്തുവാൻ റെയ്ഡ് നടത്തുവാൻ പോലീസ് തയ്യാറാകുവണെങ്കിൽ എം.എസ്.എഫ് എല്ലാ വിധ പിൻന്തുണയും നൽകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

publive-image

കോളേജിൽ നടന്ന സംഘർഷം കൃത്യമായി പോലീസിൽ റിപ്പോർട്ട് ചെയാത്ത എസ്.എഫ്.ഐ ഗുണ്ടായിസത്തിന് പിന്തുണ നൽകുന്ന പ്രിൻസിപ്പാളിനെതിരെ യു ജി സി ക്ക് പരാതി നൽകാനും എസ്.എഫ്.ഐ യുടെ അക്രമ രാഷ്ട്രിയത്തിനെതിരെ തിങ്കളാഴിച്ച സംസ്ഥാനത്ത് ക്യാമ്പസുകളിൽ ജനാധിപത്യ സംരക്ഷണ ദിനമായി അചരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് നേതാക്കൾ അറിയിച്ചു.

എസ് എഫ് ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ ഫാഷിസ്റ്റ് നിലപാടുകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കഴിഞ്ഞവര്‍ഷം ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എസ് എഫ്. ഐ പ്രവര്‍ത്തകയായ പെൺകുട്ടി. ഇത്തരം സമീപനങ്ങളിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കടക്കല്‍ കത്തി വെക്കുകയാണ് എസ് എഫ് ഐ ചെയ്യുത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചില്ലല്ലോ എന്ന ലാഘവത്തോടെയാണ് മന്ത്രി സംസാരിച്ചത്. എം എസ് എഫ് ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചിരുന്നു.

ആയതിനാല്‍ ഇത്തരം വിഷയങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാറിന് ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലായെന്നും, മാരകായുധങ്ങള്‍ എസ് എഫ് ഐ ആധിപത്യ കാമ്പസുകളില്‍ നിന്ന് തുടച്ച് നീക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എല്ലാ ക്യാമ്പസുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്രം ഉറപ്പ് വരുത്തുകയും കലാലയങ്ങളില്‍ നടക്കുന്ന് അക്രമങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം രൂപീകരിക്കണമെന്നും

എം എസ് എഫ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.നവാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക്, ജനറൽ സെക്രട്ടറി നൗഫൽ കുളപ്പട, അൽ റസിൻ എന്നിവർ പങ്കെടുത്തു.

Advertisment