Advertisment

'വ്യാജരേഖയുണ്ടാക്കിയ കെഎസ്‌യു നേതാവിനെതിരെ മാധ്യമങ്ങൾ ഒന്നും മിണ്ടിയിട്ടില്ല'; പ്രിയാ വർഗീസ് കേസിൽ തിരിച്ചടി മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമെന്ന് എം വി ഗോവിന്ദൻ

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കമാണെന്നും കോടതി വിധിയിലൂടെ തിരിച്ചടി കിട്ടിയത് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

പ്രിയയുടെ കേസിൽ വിധി ഗവർണർക്കും തിരിച്ചടിതന്നെയാണ്. സുധാകരനെതിരെ പറയുമ്പോൾ മാധ്യമങ്ങൾക്ക് എന്താണ് പ്രശ്നമെന്നും കേരളത്തിൽ യാതൊരുവിധ മാധ്യമവേട്ടയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂ. സുധാകരനെതിരെയും വ്യാജരേഖയുണ്ടാക്കിയ കെഎസ്‌യു നേതാവിനെതിരെയും മാധ്യമങ്ങൾ മിണ്ടിയിട്ടില്ല.

കെഎസ്‌യു നേതാവ് വ്യാജരേഖ ഉണ്ടാക്കിയാലും പഴി എസ്എഫ്ഐക്ക് . അതൊന്നും അംഗീകരിച്ചു തരാൻ കഴിയില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണം മാധ്യമങ്ങൾ തന്നെ നടത്തുകയാണ്.

എസ്എഫ്ഐയെ തകർക്കണമെന്ന ഏകപക്ഷീയമായ നിലപാട് പുലർത്തിക്കൊണ്ടാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. പ്രിയ വർഗീസ് കേസ് വിധിയിലെ മാധ്യമങ്ങൾക്കെതിരെ പറയുന്ന ഖണ്ഡികകൾ മാധ്യമപ്രവർത്തകർ വായിച്ചുപഠിക്കണം .

ജനാധിപത്യ വിരുദ്ധമായി വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് എന്തിനാണെന്നും എം വി ഗോവിന്ദൻ ചോദിച്ചു

Advertisment