സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു; പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും കൂടി

New Update

ഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും വർധിപ്പിച്ചു. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനയാണിത്. സംസ്ഥാനത്ത് കഴിഞ്ഞ മാസം പത്ത് തവണയാണ് ഇന്ധന വില ഉയർന്നത്.

Advertisment

publive-image

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 88.53 രൂപയും ഡീസൽ ലിറ്ററിന് 82.65 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 86.83 രൂപയും ഡീസൽ 81.06 രൂപയുമായി.

രാജ്യാന്തര വിപണിയിലും വില വർധിച്ചിട്ടുണ്ട്. അമേരിക്കയിൽ എണ്ണയുടെ സ്റ്റോക്കിൽ കുറവ് വന്നതാണ് വില കൂടാനുളള പ്രധാന കാരണം. രാജ്യാന്തര വിപണിയിൽ വിലയിടിവ് തടയാൻ ഉത്പാദനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.

PETROL PRICE
Advertisment