തിരുവനന്തപുരം: നോ പാര്‍ക്കിംഗ് സംബന്ധിച്ച് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
നോ പാർക്കിങ് : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നമ്മുടെ നിരത്തുകളിൽ വാഹനത്തിരക്കിന് പ്രധാനകാരണമാണ് അനധികൃത പാർക്കിങ്. വാഹനമോടിക്കുമ്പോൾ ഇത്തരം പാർക്കിങ് നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും നമ്മിൽ പലരും മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്യാറുമുണ്ട്. മിക്കവർക്കും പാർക്കിങ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയുമില്ല.
യാത്രക്കാരെയോ മറ്റ് സാധന സാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് ഒരു വാഹനം നിശ്ചലാവസ്ഥയിൽ കാത്ത് കിടക്കുന്നതും മൂന്ന് മിനിറ്റില് കൂടുതൽ സമയം വാഹനം നിർത്തിയിടുന്നതും പാർക്കിങ് ആയാണ് കണക്കാക്കുന്നത്.
നിങ്ങളുടെ വാഹനം ഒരു പൊതു സ്ഥലത്ത് ഉപേക്ഷിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുത്, അത് മൂലമുണ്ടാകുന്ന തടസ്സമോ അസൗകര്യമോ മറ്റ് ആളുകളെ അപകടത്തിലാക്കാം.
എവിടെയൊക്കെയാണ് പാർക്കിങ് നിരോധിച്ചിരിക്കുന്നത് എന്ന് നോക്കാം..
നോ പാർക്കിങ് മേഖലയിലോ പാർക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പാടില്ല
മെയിൻ റോഡിൽ , അതിവേഗ ട്രാഫിക്കുള്ള റോഡുകളിൽ (വേഗത 50 കിലോ മീറ്ററോ അതിൽ അധികമോ നിശ്ചയിച്ചിട്ടുള്ള റോഡിന്റെ ഭാഗങ്ങളിൽ)
ഫുട്പാത്തുകളിൽ, സൈക്കിൾ ട്രാക്ക്, കാൽനട ക്രോസിംഗിനോ സമീപം
ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ, ആശുപത്രി എന്നിവയുടെ ഏതെങ്കിലും പ്രവേശന കവാടങ്ങൾക്ക് സമീപം, നിങ്ങളുടെ വാഹനം തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഏതെങ്കിലും റോഡ് അടയാളങ്ങൾക്ക് മുന്നിൽ
തുരങ്കത്തിൽ/ ബസ് ലൈനിൽ എന്നിവിടങ്ങളിലും പാർക്കിങ് അനുവദനീയമല്ല
റോഡ് ക്രോസിംഗുകൾക്ക് സമീപം, കൊടും വളവുകൾ, വളവിനു സമീപം , ഒരു കുന്നിൻ മുകളിൽ, അല്ലെങ്കിൽ പാലത്തിന് സമീപം
അംഗപരിമിതർ ഓടിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് മറ്റ് വാഹന പാർക്കിങ് പാടില്ല
പാർക്കിങ് ഏരിയയിലേക്കുള്ള വഴി തടസപ്പെടുത്തുന്ന രീതിയിൽ.
റോഡിന്റെ തെറ്റായ ഭാഗത്ത്, റോഡരികിൽ വരച്ചിട്ടുള്ള മഞ്ഞ ബോക്സിൽ/ റോഡരികിലെ മഞ്ഞ വരയിൽ
(നോ സ്റ്റോപ്പിങ്ങ്/ നോ പാർക്കിങ് സൈൻ ബോര്ഡ്ഡ ഉള്ള സ്ഥലങ്ങളിൽ)
മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിലോ, ഏതെങ്കിലും ആൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലോ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് സമാന്തരമായോ പാർക്കിങ് പാടില്ല
റോഡിന്റെ വീതി കുറഞ്ഞതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ ഭാഗങ്ങളിൽ
ഉടമയുടെ സമ്മതമില്ലാതെ സ്വകാര്യ പ്രോപ്പർട്ടികളിൽ
പാർക്കിങ് ഒരു നിശ്ചയ സമയത്തേക്ക് അനുവദിച്ചിരിക്കുന്നിടത്ത്, ആ സമയത്തിന് ശേഷം
ഒരു നിശ്ചിത തരം വാഹനം അല്ലെങ്കിൽ വാഹനങ്ങൾ അനുവദിച്ചിരിക്കുന്ന സ്ഥലത്ത്, ആ തരത്തിൽപ്പെടാത്ത വാഹനമോ വാഹനങ്ങളോ പാർക്ക് ചെയ്യരുത്.
നിയമം ലംഘിച്ചുള്ള പാർക്കിങ്ങിന് 500 രൂപ വരെ പിഴ ചുമത്തുന്നതാണ്
കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ […]
കൊച്ചി: നിങ്ങളുടെ എല്ലാ പേയ്‌മെന്‍റ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് പ്രതിവിധിയാണ് ആമസോൺ പേ. ഓട്ടോമൊബൈൽ ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റ്, റസ്‌റ്റോറന്‍റുകളിൽ പണമടയ്ക്കൽ, റീച്ചാർജ് ചെയ്യൽ മുതല്‍ മണി ട്രാന്‍സ്ഫര്‍ വരെ എല്ലാ സാഹചര്യങ്ങളിലും ആമസോണ്‍ പേ നിങ്ങള്‍ക്ക് തുണയേകുന്നു. തടസ്സമില്ലാത്ത ഈ പ്രയാണത്തിന് തുടക്കം കുറിയ്ക്കൂ, ആമസോൺ പേയില്‍ ‘എ മുതൽ സഡ് വരെ’ കാര്യങ്ങള്‍ക്ക് പണമടയ്ക്കൂ. ഫൈനാന്‍ഷ്യല്‍ എനേബിള്‍മെന്‍റ്: 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, ആമസോൺ പേയില്‍, ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ കൂടുതലും കൈവശം വയ്ക്കാവുന്ന […]
പാലക്കാട്; മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത […]
കൈവ്: കൈവിലെയും ഒഡേസയിലെയും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളുണ്ടെന്ന് ഉക്രെയ്‌നിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സത്തിന് ശത്രുക്കളുടെ പ്രവര്‍ത്തനത്തേക്കാള്‍ കാലാവസ്ഥാ വ്യതിയാനം മൂലമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൈവിലും പ്രദേശത്തും മോശമായ കാലാവസ്ഥ കാരണം ലൈറ്റുകളുടെ അടിയന്തര ഷട്ട്ഡൗണ്‍ ഉപയോഗിച്ചു. അവയില്‍ ഭൂരിഭാഗവും വൈഷ്ഹോറോഡ്, കൈവ്-സ്വിയാതോഷിന്‍, വസില്‍കിവ് പവര്‍ സ്റ്റേഷനുകളിലാണ്- ഡിടിഇകെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്തും മേഖലയിലും ചില പ്രദേശങ്ങളില്‍ സ്ഥിരതയാര്‍ന്ന വൈദ്യുതി മുടക്കവും ഉണ്ട്. ഒഡെസയില്‍, മോശം കാലാവസ്ഥ കാരണം ഏഴ് സെറ്റില്‍മെന്റുകള്‍ക്ക് […]
ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. നടിക്കെതിരെ കേസ് എടുക്കാന്‍ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഇന്‍ഡോറില്‍ നേരത്തെ ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം. തപ്‌സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി […]
കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് തങ്ങളുടെ ആഗോള ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക വീണ്ടും പുറത്തിറക്കുന്നത് ആഘോഷിക്കാനായി ചലച്ചിത്ര താരം കീർത്തി സുരേഷ് അഭിനയിക്കുന്ന ഒരു പുതിയ ടെലിവിഷൻ പരസ്യ ക്യാംപെയ്‌ൻ ആരംഭിക്കുന്നു. ചന്ദ്രികയുടെ ബ്രാൻഡ് അംബാസഡറായ കീർത്തി സുരേഷുമായുള്ള സഹകരണം ആരംഭിച്ചതായി സമീപകാലത്ത് പ്രഖ്യാപിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ ടെലിവിഷൻ പരസ്യം ആയിരിക്കും ഇത്.
പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ ലോഗോ പ്രകാശനച്ചടങ്ങില്‍ മുതിര്‍ന്ന മാരത്തോണ്‍ ഓട്ടക്കാരന്‍ പോള്‍ പടിഞ്ഞാറേക്കര, ഒളിംപ്യന്‍ ഗോപി തോന്നക്കല്‍, ഒളിംപ്യന്‍ ഒ പി ജയ്ഷ, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ എ അജിത്കുമാര്‍, ജി സുരേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കിട്ടരാമന്‍ വെങ്കടേശ്വരന്‍, ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ ഐപിഎസ്, കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ, കോസ്റ്റ്ഗാര്‍ഡ് ഡിഐജി എന്‍ രവി, ഫെഡറല്‍ ബാങ്ക് സിഎംഒ […]
കൊല്ലം; വയോധികയെയും യുവാവിനെയും രണ്ട് കിലോയിലധികം കഞ്ചാവുമായി പൊലീസ് പിടികൂടി. കൊല്ലത്താണ് സംഭവം. കൊല്ലം അഞ്ചൽ കരുകോൺ ഏരുവേലിക്കൽ ചരുവിളവീട്ടിൽ കുൽസം ബീവി (67), തിരുവനന്തപുരം വള്ളക്കടവ് ചെറിയതുറ പുതുവൽ പുരയിടത്തിൽ സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവർ കുടുങ്ങിയത്. ചടയമംഗലം പൊലീസ്, കൊല്ലം റൂറൽ ഡാൻസഫ് ടീം എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വരുമ്പോഴാണ് ഇവർ അറസ്റ്റിലായത്. […]
ന്യൂഡല്‍ഹി: തീവ്ര ഉഷ്ണതരംഗങ്ങളുടെ പിടിയിലാണു രാജ്യമെന്നു കാലാവസ്ഥാപഠനം. ഇന്ത്യയിലെ ചൂട് മനുഷ്യന്റെ അതിജീവനപരിധിയുടെ പരമാവധിയിലേക്കടുന്നുവെന്നാണു പഠനം നടത്തിയ റീഡിങ് സര്‍വകലാശാലയിലെ കീറന്‍ ഹണ്ട് എന്ന ശാസ്ത്രജ്ഞന്‍ നല്‍കുന്ന സൂചന. 1901 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് ഇക്കൊല്ലം കടന്നുപോയത്. വരുന്ന ആഴ്ചകളിലും താപനില ഗണ്യമായി ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നിലയത്തിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട റെക്കോഡ് ഉഷ്ണതരംഗം ആവര്‍ത്തിക്കുമെന്ന ആശങ്കയ്ക്കാണ് ഇതു വഴിവയ്ക്കുന്നത്. വ്യാപകമായ വിളനാശത്തിനും മണിക്കൂറുകളോളമുള്ള െവെദ്യുതി തടസത്തിനും കഴിഞ്ഞ വര്‍ഷത്തെ അത്യുഷ്ണം […]