മുപ്പത്തയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പിണറായി വിജയന്‍ മല്‍സരിച്ച് വിജയിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ മല്‍സരിക്കുമോ ? പാര്‍ട്ടി പറഞ്ഞാല്‍ പിണറായി വിജയനെതിരെ മല്‍സരിക്കാന്‍ തയ്യാറെന്ന് ഷെമാ മുഹമ്മദ് !

New Update

കണ്ണൂര്‍: പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി. വക്താവ് ഷെമാ മുഹമ്മദ്.  മുപ്പത്തയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പിണറായി വിജയന്‍ മല്‍സരിച്ച് വിജയിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഷെമാ മുഹമ്മദ് മറുപടി പറഞ്ഞു.

Advertisment

publive-image

തുടര്‍ഭരണം ലക്ഷ്യമിട്ട് മല്‍സരിക്കാനിറങ്ങുന്ന പിണറായി വിജയനെ നേരിടാന്‍ ശക്തരെ തന്നെ രംഗത്തിറക്കാന്‍ കോൺഗ്രസ് തീരുമാനിച്ചാല്‍ ഷെമയ്ക്ക് നറുക്കുവീഴും. 2011ലും 2016ലും മമ്പറം ദിവാകരന്‍ മല്‍സരിച്ച മണ്ഡലത്തില്‍ ഷെമയെ തുണയ്ക്കുന്നത് മറ്റ് ചില ഘടകങ്ങള്‍ കൂടിയാണ്.

രാഷ്ട്രീയത്തില്‍ സജീവമായിട്ട് വര്‍ഷങ്ങള്‍ ഏഴില്‍ താഴെ മാത്രം. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ വക്താക്കളിലൊരാള്‍, ദേശീയ മാധ്യമങ്ങളിലെ നിറസാന്നിധ്യം. അതിനാല്‍ ഷെമ മുഹമ്മദിനെ ധര്‍മടം അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ചര്‍ച്ച ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

cm pinarayi
Advertisment