Advertisment

തന്റെ ഇടതൂർന്ന, ആരോഗ്യമുള്ള മുടിയുടെ രഹസ്യം വെളിപ്പെടുത്തി തെന്നിന്ത്യൻ താരസുന്ദരി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച്, പിന്നീട് തെന്നിന്ത്യൻ താരപരിവേഷം ലഭിച്ച അഭിനേത്രിയാണ് ഖുശ്‌ബു. പിൽക്കാലത്ത് രാഷ്ട്രീയ ലോകത്തും ഖുശ്‌ബു തന്റേതായ നിലയിൽ ഇരിപ്പിടം നേടി. രജനികാന്ത്, കമൽഹാസൻ, പ്രഭു, ചിരഞ്ജീവി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര നായകന്മാർക്കെല്ലാം ഒപ്പം ഖുശ്‌ബു നായികയായി  അഭിനയിച്ചു.

മുംബൈ ആണ് സ്വദേശമെങ്കിലും കരിയറും ജീവിതവും ഖുശ്ബുവിനെ തേടി വന്നത് തെന്നിന്ത്യയിൽ നിന്നുമാണ്. സുന്ദറിന്റെ ജീവിതപങ്കാളിയായ ശേഷം ഇവർ ചേർന്നൊരു നിർമ്മാണ കമ്പനി ആരംഭിക്കുകയും ചെയ്‌തു. ഗോതമ്പിന്റെ തിളക്കമുള്ള ഉത്തരേന്ത്യൻ സുന്ദരിയുടെ തലമുടി പലരും ശ്രദ്ധിച്ചിരിക്കും. അഭിനയ നാളുകളിൽ തോളൊപ്പം മുറിച്ച ഇടതൂർന്ന മുടിയാണ് ഖുശ്‌ബുവിനുണ്ടായിരുന്നത്.

ഈ തലമുടിയുടെ പരിപാലനം എങ്ങനെ എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുമായാണ് ഖുശ്‌ബു ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. ബ്യൂട്ടി പാർലറിലോ സ്പായിലോ പോയി പണം നൽകി മോടിപിടിപ്പിച്ച തലമുടിയല്ല ഖുശ്‌ബുവിന്റേത്. വീട്ടിൽ തന്നെ തയാറാക്കുന്ന ഒരു നാട്ടുമരുന്നാണ് തലമുടി അഴകിന്റെ പിന്നിൽ.

ഈ പാക്ക് ഉപയോഗിച്ചാൽ ആരോഗ്യവും, ബലവുമുള്ള, ഇടതൂർന്ന മിനുസ്സമാർന്ന തലമുടി നിങ്ങൾക്കും സ്വന്തമാക്കാം. ഉലുവ, ചെമ്പരത്തി പൂവും തളിരിലകളും, തൈര്, മുട്ട, ലാവെണ്ടർ അഥവാ റോസ്മേരി എണ്ണ ഇവയെല്ലാമാണ് അവശ്യം വേണ്ട വസ്തുക്കൾ. ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. അതിലേക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ അഥവാ റോസ്മേരി എണ്ണ കൂടി ചേർക്കുക.

ഒരു മണിക്കൂറോളം ഇത് തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ഒരു നല്ല ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക. ശേഷം കണ്ടിഷൻ ചെയ്യാം. അത്രയും മാത്രം ചെയ്താൽ എന്റെ പോലുള്ള അഴകാർന്ന തലമുടി ലഭിക്കും എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

cinema
Advertisment