Advertisment

കെഐസി വിദ്യാഭ്യാസ വിംഗ് റൈസിംഗ് സ്റ്റാര്‍ ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിംഗ് 'തൻശീത്ത് - റൈസിംഗ് സ്റ്റാർസ് 2021' എന്ന ശീര്‍ഷകത്തില്‍ ഓൺലൈൻ ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു.

കുവൈത്തിലെ സമസ്ത മദ്റസകളിലെ വിദ്യാർത്ഥികളുടെ അഭിരുചികള്‍ പരിപോഷിക്കാന്‍ വേണ്ടി നടത്തിയ പരിപാടിയില്‍ ഖിറാഅത്ത്, ഹിഫ്ള്, പ്രഭാഷണം,  പൊതു വിജ്ഞാനം, ഗണിത ശാസ്ത്രം, ആപ്റ്റിട്യൂഡ്, മെമ്മറി ടെസ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

ജൂനിയർ വിഭാഗത്തിൽ ഫഹാഹീൽ ദാറുതഅലീമുൽ ഖുർആൻ മദ്രസയിലെ ഇസ്മായിൽ റാസി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അബ്ബാസിയ ദാറുത്തർബിയ മദ്രസയിലെ അമൽ സുഹ്റ രണ്ടാം സ്ഥാനം നേടിയപ്പോൾ ഫഹാഹീൽ മദ്രസയിലെ ആതിഫ് ഇസ്മായിൽ, ഫാത്തിമ നഹ്‌ല എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

സീനിയർ വിഭാഗത്തിൽ  ദാറുത്തർബിയ മദ്റസ  അബ്ബാസിയയിൽ നിന്നുള്ള നേഹ നവാസ്  ഒന്നാം സ്ഥാനത്തിനും നഹാന രണ്ടാം സ്ഥാനത്തിനും ഇംതിനാൻ ഇഖ്ബാൽ മൂന്നാം സ്ഥാനത്തിനും അർഹരായി.

സീനിയർ വിഭാഗം ഖിറാഅത്ത് മത്സരത്തിൽ  മദ്റസത്തുന്നൂർ സാൽമിയയിൽ നിന്നുള്ള ഫർഹാൻ ഫൈസലും ജൂനിയർ വിഭാഗത്തിൽ ഫഹാഹീൽ മദ്റസയിൽ നിന്നുള്ള മിൻസ മെഹ്റീനും ജേതാക്കളായി. പതിനൊന്നംഗ ജഡ്ജിംഗ് പാനലാണ് വിധി നിർണയിച്ചത്.

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി അധ്യക്ഷത വഹിച്ചു.

അബ്ദുൽ ഗഫൂർ ഫൈസി (പ്രിൻസിപ്പാൾ ഫഹാഹീൽ മദ്രസ), സൈനുൽ ആബിദ് ഫൈസി (പ്രിൻസിപ്പാൾ സാൽമിയ മദ്രസ), അബ്ദുൽ ഹമീദ് അൻവരി (പ്രിൻസിപ്പാൾ അബ്ബാസിയ മദ്രസ) എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ വിങ് കോഡിനേറ്റർ മുർഷിദ് സ്കോർ ബോർഡ് നിയന്ത്രിച്ചു. കൺവീനർ ഫൈസൽ ചാനേത്ത് സ്വാഗതവും കോര്‍ഡിനേറ്റർ അൻസാർ ഹുദവി നന്ദിയും പറഞ്ഞു

kuwait news
Advertisment