Advertisment

പത്ത് വയസ് കഴിഞ്ഞ സ്ത്രീകള്‍ ഭഗവാനെ നേരിട്ട് കാണാന്‍ പാടില്ല; ശബരിമല പോലെ കേരളത്തിലെ മറ്റൊരു ക്ഷേത്രം

author-image
Charlie
Updated On
New Update

publive-image

ശബരിമലയിലെ പോലെ തന്നെ സ്ത്രീ പ്രവേശനത്തില്‍ കര്‍ശനമായ ചിട്ടകള്‍ വച്ചുപുലര്‍ത്തുന്ന മറ്റൊരു ക്ഷേത്രം കൂടി നമ്മുടെ കേരളത്തിലുണ്ട്. മൂവായിരത്തിലേറെ വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഈ ക്ഷേത്രം വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.

ഈ ക്ഷേത്രത്തില്‍ ബ്രഹ്മചാരി ഭാവത്തിലാണ് ബാലമുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപം കിടങ്ങൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നേരത്തേ പറഞ്ഞതുപോലെ സ്ത്രീകളുടെ പ്രവേശനത്തിലും ദര്‍ശന കാര്യത്തിലും ചില ചിട്ടവട്ടങ്ങള്‍ ഇവിടെ പിന്തുടരുന്നുണ്ട്. ക്ഷേത്രത്തിലെത്തി ഭഗവാനെ നേരിട്ട് ദര്‍ശിക്കുവാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. ബ്രഹ്മചാരി ഭാവത്തില്‍ മുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് ഇവിടെ സ്ത്രീകള്‍ക്ക് നാലമ്ബലത്തിനുള്ളില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. താന്ത്രിക വിധി പ്രകാരം പൂജകള്‍ നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഭഗവാനെ നേരിട്ട് കണ്ട് പ്രാര്‍ത്ഥിക്കാന്‍ അനുമതിയുള്ളൂ. പ്രായപൂര്‍ത്തിയായ സ്ത്രീകളെ മുരുകന്റെ അമ്മയുടെ സ്ഥാനത്താണ് കണക്കാക്കുന്നത്. അവര്‍ ദര്‍ശനത്തിനെത്തിയാല്‍ ബഹുമാനിക്കുന്നതിന്റെ ഭാഗമായി മുരുകന്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതുണ്ട്. അതിനാലാണ് പത്ത് വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ഭഗവാനെ നേരിട്ട് കാണാന്‍ പാടില്ലാത്തത്. പകരം ഇവര്‍ക്ക് ക്ഷേത്ര ഇടനാഴിയില്‍ നിന്ന് പ്രാര്‍ത്ഥിക്കാം. ഇടനാഴിയില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നവരെ ഭഗവാന് നേരിട്ട് കാണാന്‍ കഴിയാത്ത വിധമാണ് ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്.

Advertisment