ദക്ഷിണാമൂര്‍ത്തിയെ ധ്യാനിച്ച് ദക്ഷിണവച്ചാണ് ഗുരുവില്‍ നിന്ന് സംഗീതം അഭ്യസിക്കേണ്ടത്; ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ല; ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതമാണെന്ന് യേശുദാസ്

ഫിലിം ഡസ്ക്
Sunday, June 21, 2020

ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതമാണെന്ന് ഗായകന്‍ ഡോ. കെ. ജെ യേശുദാസ്. ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ല. അമേരിക്കയിലെ ഡാളസിലാണ് കെ.ജെ യേശുദാസ് ഇപ്പോഴുളളത്. ഫെബ്രുവരി ഏഴിന് നാട്ടില്‍ നിന്ന് വന്നതാണ്. നാലുമാസമായി പുറംലോകം കണ്ടിട്ട്. നാട്ടിലേക്ക് വരാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഇപ്പോള്‍ ഈ ആഗ്രഹം അത്യാഗ്രഹത്തിനുമപ്പുറമല്ലേ എന്നും യേശുദാസ് പറയുന്നു.

യേശുദാസിന്റെ വാക്കുകള്‍

ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ല. ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതമാണ്. ദക്ഷിണാമൂര്‍ത്തിയെ ധ്യാനിച്ച് ദക്ഷിണവച്ച് ഗുരുവില്‍ നിന്നാണ് അഭ്യസിക്കേണ്ടത്. ദക്ഷിണദിക്കിലേക്ക് തിരിഞ്ഞിരിക്കുന്ന ദക്ഷിണാമൂര്‍ത്തി സ്വരൂപനായ ഗുരു.

അഭിമുഖമായിരിക്കുന്ന ജ്ഞാനജിജ്ഞാസു. ഇവിടെ യഥാര്‍ത്ഥ അറിവ്, ആചാര്യ നിറവ്, അനുഗ്രഹമായി അരുമശിഷ്യരിലേക്ക് സംക്രമിക്കും. ഗൂഗിള്‍ ഗുരുവിനോ ഓണ്‍ലൈന്‍ ഗുരുവിനോ സാങ്കേതികമായി നിങ്ങളിലേക്ക് കടന്നുവരാനാകുമെങ്കിലും സര്‍ഗാത്മകമായി പ്രവേശിക്കാനാകില്ല.

ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംഗീതപഠനം കുട്ടികള്‍ നടത്തുന്നുണ്ടെങ്കില്‍ തല്‍ക്കാലം നടക്കട്ടെ. ഉപരിപഠനത്തിന് എന്തായാലും ഇതുവേണ്ട

×