മുഖ്യമന്ത്രി ആ കസേരക്ക് അപമാനം;മന്ത്രിയായിരുന്നപ്പോള്‍ ജലീല്‍ കൊറിയര്‍ ഏജന്റായിരുന്നോ- കെ.കെ.രമ

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: ദേശ വിരുദ്ധ ഉള്ളടക്കമുള്ള ഇടപാടുകളില്‍ കുറ്റാരോപിതനായ ഒരാള്‍ മുഖ്യമന്ത്രി പദം പോലെ ഉന്നതമായ കസേരയില്‍ ഇരിക്കുന്നത് ആ സ്ഥാനത്തിന് മാത്രമല്ല, സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്ന് കെ.കെ.രമ. നിയമസഭയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

Advertisment

വാല്‍ മുറിച്ചോടുന്ന പല്ലിയെ പോലെ കൗശലം കാട്ടുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഇതുകൊണ്ടൊന്നും രക്ഷപ്പെടാനാകില്ല. ഏത് സ്വര്‍ണപാത്രം കൊണ്ട് മൂടിയാലും എല്ലാ സത്യങ്ങളും ഒരു നാള്‍ പുറത്തുവരുമെന്നും രമ പറഞ്ഞു. 1969-ലെ ഇംഎംഎസ് മന്ത്രിസഭ രാജിവെച്ച അനുഭവം കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നിലുണ്ട്. മടിയില്‍ കള്ള കനമുള്ള പരിഹാസ്യമായ പേടിച്ചോടലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്.

ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ തരിമ്പും കഴമ്പില്ലായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ ഒരു വക്കീല്‍ നോട്ടീസെങ്കിലും അയക്കാനുള്ള തന്റേടം കാണിച്ചോ. മുഖ്യമന്ത്രിക്കെതിരെ എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് തെളിയിക്കുന്നതാണ് ആരോപണം ഉന്നയിച്ച ആളെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും ഉന്നതര്‍ തിക്കി തിരക്കുന്നത്. കൈയോടെ പിടിക്കപ്പെടുമെന്നായപ്പോള്‍ വിജിലന്‍സ് കമ്മീഷണറെ തത്ക്ഷണം മാറ്റി. ഈ സര്‍ക്കാരിന് ലജ്ജിക്കാന്‍ പോലും അറിയാതായോ എന്നും രമ ചോദിച്ചു.

Advertisment