/sathyam/media/post_attachments/RpK8Uv3p7s90qN7qykIE.jpg)
പാല : എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുതിര്‍ന്ന യു ഡി എഫ് നേതാവ് അന്തരിച്ച കെ എം മാണിയുടെ വസതിയിലെത്തും 16 നു ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നും 2 നും ഇടയില്‍ സന്ദര്‍ശനം എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഉച്ചയ്ക്ക് പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന രാഹുല്‍ അവിടെ നിന്നും കെ എം മാണിയുടെ വികസന പദ്ധതിയായ പാലാ ബൈപ്പാസ് വഴി കെ എം മാണിയുടെ വസതിയില്‍ എത്തും. അന്തരിച്ച നേതാവിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനാണ് രാഹുലിന്‍റെ സന്ദര്‍ശനം.
/sathyam/media/post_attachments/DMtUaAvSbA0z7lgw0AQG.png)
മകനും രാജ്യസഭാംഗവുമായ ജോസ് കെ മാണിയും കുടുംബാംഗങ്ങളും ചേര്‍ന്ന്‍ അദ്ദേഹത്തെ വസതിയില്‍ സ്വീകരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒപ്പമുണ്ടാകും.
കോട്ടയം ഡി സി സി ജനറല്‍സെക്രട്ടറിയായിരുന്ന കെ എം മാണി കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചതോടെയാണ് പ്രാദേശിക പാര്‍ട്ടിയുടെ നേതാവായത്. കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രാദേശിക രാഷ്ട്രീയം മുറുകെപിടിക്കുമ്പോഴും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന നിലപാടുകാരനായിരുന്നു കെ എം മാണി.
സോണിയാഗാന്ധിയുമായി എക്കാലവും നല്ല ബന്ധമായിരുന്നു മാണിസാറിനുണ്ടായിരുന്നത്. ഡല്‍ഹില്‍ എത്തുമ്പോഴൊക്കെ സോണിയാഗാന്ധിയെ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്ന കെ എം മാണി ഇന്ത്യയുടെ രക്ഷയ്ക്ക് ഗാന്ധി കുടുംബം നല്‍കിയ സംഭാവനകളെ ഏറ്റവും ആധികാരികമായി വര്‍ണ്ണിക്കുന്ന നേതാക്കളില്‍ ഒരാളുമായിരുന്നു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us