Advertisment

നാട് നന്നാകാന്‍ യുഡിഎഫിനെ അധികാരത്തിലേറ്റണമെന്ന് കുവൈറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി

New Update

കുവൈറ്റ്‌ : സ്വർണ കടത്തും ലഹരി കടത്തും വികസനമില്ലായിമയും പിൻവാതിൽ നിയമനവും ഉറപ്പ് നൽകുന്ന പിണറായി സർക്കാരിനെ താഴെ ഇറക്കി കൊച്ചി മെട്രോ, സ്മാർട്ട്‌ സിറ്റി, കണ്ണൂർ എയർപോർട്ട്, കാസറഗോഡ് മെഡിക്കൽ കോളേജ് കാസറഗോഡ് പാക്കേജ് പോലെയുള്ള വികസനങ്ങൾ കൊണ്ട് വന്നു നാട് നന്നാക്കാൻ വേണ്ടി യു ഡി എഫ് ൻ വോട്ട് നൽകി വിജയിപ്പിക്കണമെന്ന് കുവൈറ്റ്‌ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി കേരളത്തിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

publive-image

അബു ഹലീഫ സോങ്കാൽ ഹൗസിൽ ചേർന്ന യോഗം ആക്ടിംഗ് പ്രസിഡന്റ്‌ ഉസ്മാൻ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല കടവത്ത് ഉദഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ യുസുഫ് ആദൂർ, ശുഹൈബ് ഷെയ്ഖ്, റഹീം ചെർക്കളം, ബാരി ചേരൂർ, ഖാലിദ് പള്ളിക്കര എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ അഹ്‌മദ്‌ ബേവിഞ്ച നന്ദിയും പറഞ്ഞു

Advertisment