Advertisment

കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്കീം ; ഒന്നേകാൽ കോടി വിതരണം ചെയ്തു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി/ മലപ്പുറം: അംഗമായിരിക്കെ മരണമടഞ്ഞ 24 പേരുടെ കുടുംബങ്ങൾക്കും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സഹപ്രവർത്തകർക്കും സഹായ ഹസ്തവുമായി കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി. സോഷ്യൽ സെക്യൂരിറ്റി സ്‌കീമിന്റെയും വെൽഫെയർ സ്‌കീമിന്റെയും വിതരണം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ സോഷ്യൽ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി.

സോഷ്യൽ സെക്യൂരിറ്റി സ്കീം ഇനത്തിൽ അഞ്ച് ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നൽകുന്നത്. കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണപ്പെട്ട 32 പേരിൽ 24 പേരുടെ കുടുംബത്തിനുള്ള ഒന്നേകാൽ കോടിയോളം രൂപയാണ് ചടങ്ങിൽ ഹൈദരലി തങ്ങൾക്ക് കൈമാറി ആശ്രിതർക്ക് നൽകിയത്.

ഇതിൽ കൊയിലാണ്ടി മണ്ഡലത്തിലെ നാലു പേരുടെയും കുന്ദമംഗലം, തൃക്കരിപ്പൂർ മണ്ഡല ങ്ങളിലെ മൂന്ന് പേരുടെ വീതവും ബാലുശ്ശേരി, നാദാപുരം മണ്ഡലങ്ങളിലെ രണ്ടു പേരുടേതു വീതവും താനൂർ, വേങ്ങര, പാലക്കാട്, കളമശ്ശേരി, പയ്യന്നൂർ, എലത്തൂർ, മണലൂർ, കുത്തു പറമ്പ്, ആറ്റിങ്ങൽ, തിരുരങ്ങാടി എന്നീ മണ്ഡലങ്ങളിൽ ഒരോ അംഗങ്ങളുടേയും ആശ്രിതർക്കാണ് ഫണ്ട് കൈമാറിയത്.

കുവൈത്ത് കെഎംസിസിയിലെ സാധാരണക്കാരായ അംഗങ്ങളിൽ നിന്നാണ് പ്രസ്തുക പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്തിയത്. കോവിഡ് മൂലം മരണ സംഖ്യ കൂടിയതിനാലും തൊഴിൽ പ്രതിസന്ധി കാരണത്താലും, കെഎംസിസിയുടെ കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ കാരണം അംഗങ്ങളെക്കൂടാതെ സംഘടനയുടെ അഭ്യുയകാംശികൾ, വ്യാപാര പ്രമുഖർ, തുടങ്ങി വിവിധ രംഗത്തുള്ളവരും സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരുന്നു.

ജീവകാരുണ്യ പ്രവർത്തനരംഗത്ത് തുല്യതയില്ലാത്തതാണ് കെഎംസിസിയുടെ പ്രവർത്തനങ്ങളെന്നു തങ്ങൾ പറഞ്ഞു. നമ്മുടെ നാട് പ്രതിസന്ധിയിലകപ്പെട്ട കാലത്തെല്ലാം സഹായവുമായി നമ്മിൽ നിറഞ്ഞു നിന്ന കെഎംസിസിയുടെ സഹായങ്ങൾ വിസ്മരിക്കാവുന്നതല്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഊണും ഉറക്കവുമൊഴിച്ച് കെഎംസിസി പ്രവർത്തകർ രംഗത്തുണ്ടാവാറുണ്ടെന്നും തങ്ങൾ പറഞ്ഞു.

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ വെൽഫെയർ സ്‌കീം പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്കുള്ള ആനുകൂല്യ വിതരണം ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടി (എം.പി) നിർവഹിച്ചു. കെഎംസിസിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിനു വലിയ ആശ്രയമാണെന്നും കോവിഡ് കാലത്തെ കെഎംസിസിയുടെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ ചർച്ച ചെയ്ത കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ കാലത്തും ഇത്രയും തുക ഒന്നിച്ചു നൽകാൻ പരിശ്രമിച്ച കുവൈത്ത് കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണെത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ മുക്തഖണ്ഡം പ്രശംസക്കുന്നതായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി യു.എ ലത്തീഫ് പറഞ്ഞു. ത്രിതല പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട കുവൈത്ത് കെഎംസിസി അംഗങ്ങൾക്കുള്ള മൊമെന്റോ വിതരണവും മെസ്റ്റ് ആംബുലൻസ് യൂണിഫോം പ്രകാശനവും കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു.

കേരളത്തിന്റെ സമഗ്രവികസന മേഖലയിൽ നിർണായകമായ പങ്കാണ് പ്രവാസികൾ വഹിക്കുന്നതെന്നു കുവൈത്ത് കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത് പറഞ്ഞു. കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന പ്രവാസികളോടുള്ള സാമാന്യമര്യാദ പോലും പ്രകടിപ്പിക്കാൻ കേന്ദ്ര സംസ്ഥാനസർക്കാറുകൾ ഇനിയും തയ്യാറായില്ല എന്നുള്ളത് പ്രവാസികളോടുള്ള അവഗണയാണ്. സാമൂഹിക പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ പ്രവാസികൾ പ്രതിസന്ധി നേരിടുമ്പോൾ അവർക്കാശ്വാസമാവാൻ സർക്കാറുകൾ മുന്നോട്ടു വരണ മെന്നും കണ്ണേത് കൂട്ടിച്ചേർത്തു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ കുവൈത്ത് കെഎംസിസി മുൻ ഉപദേശക സമിതിയംഗം ഖാലിദ് അലക്കാട്ടിനുള്ള മൊമെന്റോ നൽകി ആദരിച്ചു. കുവൈത്ത് കെഎംസിസി സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും മലപ്പുറം ജില്ലാ കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി ഫഹദ് പൂങ്ങാടൻ നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം ഇരു പദ്ധതികളും വിശദീകരിച്ചു.

കുവൈത്ത് കെഎംസിസി നേതാക്കളായ ഖാലിബ് തങ്ങൾ, സുബൈർ പാറക്കടവ്, എ.കെ. മഹ്മൂദ് , വി.ടി.കെ മുഹമ്മദ്, ഇല്യാസ് വെന്നിയൂർ, കുഞ്ഞിമൊയ്തീൻ ചാലിയം, നിസാം ബീമാപ്പള്ളി, റഷീദ് ഓന്ത്ത്ത്, യൂനുസ് കല്ലാച്ചി, സെയ്തലവി ഷൊർണൂർ, റഫിഖ് മുടപ്പക്കാട്, ബഷിർ വജ്ദാൻ, വഹാബ് തിരുവേഗപ്പുറ, സൈനുൽ ആബിദ് അലനെല്ലൂർ, ഷാഫി തൃത്താല, സ്വാലിഹ് കോങ്ങാട്, നൗഫൽ, ഷാജഹാൻ കൈപ്പമംഗലം, ഇഖ്ബാൽ മുറ്റിച്ചൂർ, ലത്തീഫ് കരിമ്പൻകണ്ടി, ഹാഷിദ് മുണ്ടോത്ത്, ബഷീർ അത്തോളി, ശബാദ് അത്തോളി, ഫൂർ എൻ.എം, അതീഖ് കൊല്ലം, മജീദ് നന്തി, കരീം, ഷാനവാസ്, ടി.വി ലത്തീഫ്, ഫൈസൽ.ടി.വി, കാസിം അബ്ദുള്ള, ബഷീർ എം.സി, കുറ്റ്യാടി നൗഷാദ്, നാസർ മൗകോട്, അഷ്റഫ് ഇരിക്കൂർ, റഷീദ് കാഞ്ഞങ്ങാട്, ഷാഫി ആളിക്കൽ, ഷമീർ വളാഞ്ചേരി, സിദ്ദീഖ് കോട്ടക്കൽ, അബ്ദുല്ല മഞ്ചേരി, ഷറഫു കുഴിപ്പുറം, സിദ്ദീഖ് പുതുപ്പറമ്പ്‍, ഷമീം തിരൂർ, ഹംസ താനൂർ, അക്ബർ മുത്തൂർ, സൈനുദ്ധീൻ തിരൂർ, അബൂബക്കർ ഏറനാട്, സൈനുദ്ധീൻ തവനൂർ, ഫൈസൽ പുളിശ്ശേരി, മരക്കാരുട്ടി ഹാജി താനൂർ, ആസിഫ്, അനസ് തയ്യിൽ, മർസൂഖ് വള്ളിക്കുന്ന്, നൗഷാദ് വള്ളിക്കുന്നു, ഹകീം ഗൂഡല്ലൂർ, റഷീദ് തിരൂർ, സമീർ ബാബു മഞ്ചേരി, കുഞ്ഞാലൻ കുട്ടി, അബ്ദുൽ ജമാൽ, നിസാർ കെ.പി. മുഹമ്മദ് കബീർ, സിറാജ് മൂന്നിയൂർ, റാഷിഖ്, സലാഹുദ്ധീൻ, അറഫാത്ത്, നിസാർ സി.പി., എം.ഐ.അബ്ബാസ്, അൻവർ സാദാത്, ബഷീർ മാളിയേക്കൽ, വിവിധ ജില്ലാ-മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ എം.എസ്.അലവി, (പാലക്കാട് ജില്ലാ ലീഗ് സെക്രട്ടറി), ഡോ. വി.പി അബ്ദുൽ ഹമീദ്, മുത്തുക്കോയ തങ്ങൾ (താനൂർ) , പി.എച്.കെ. തങ്ങൾ (തിരൂരങ്ങാടി), ഉസ്മാൻ കല്ലാട്ടയിൽ, അബ്ദുൽ ഖനി, ടി.കെ.കുഞ്ഞാലി ഹാജി, സിദ്ദിഖ് കുഴിപ്പുറം (വേങ്ങര), പി.വി.മൂസ കുത്തുപറമ്പ, കബീർ കാട്ടാക്കട, ടി.കെ ഇബ്രാഹിം, സി.കെ ഇബ്രാഹിം, എം.ഹമീദ്, ഹനീഫ ആലുവ ആശംസകളർപ്പിച്ചു.

kmcc
Advertisment