കൊച്ചി: ഏകീകൃത ആരാധനാക്രമം നടപ്പാക്കണമെന്ന വിഷയത്തിൽ എറണാകുളം – അങ്കമാലി അതിരൂപത ഒടുവിൽ സിനഡിന്റെ തീരുമാനത്തിന് വഴങ്ങി. 2022 ക്രിസ്മസ് ദിവസം മുതൽ ഏകീകൃത കുർബാന നടപ്പാക്കുമെന്നാണ് എറണാകുളം – അങ്കമാലി അതിരൂപത വ്യക്തമാക്കിയിരിക്കുന്നത്. അതിരൂപത മെത്രോപൊലീത്തൻ വികാരി മാർ ആന്റണി കരിയിലാണ് ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കിയത്.
/sathyam/media/post_attachments/nzJ8LAhgifMIdfR4CLcD.jpg)
സിനഡ് തീരുമാനിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പ കത്തയച്ചിരുന്നു. പുരോഹിതർക്കുള്ള ബാധ്യത ഓർമിപ്പിച്ചുകൊണ്ട് ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണം എന്നായിരുന്നു കത്തിലെ നിര്‍ദ്ദേശം.
സിനഡ് കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാൻ നിർണായക ഇടപെടൽ നടത്തിയത്. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് അർത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്.
അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് മാർപാപ്പ കത്തയച്ചത്. 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണെന്നും ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണമെന്നുമായിരുന്നു കത്തിലെ നിര്‍ദ്ദേശം.
മാർപാപ്പയുടെ തീരുമാനത്തെ ലംഘിച്ചാൽ കടുത്ത നടപടി രൂപതാധ്യക്ഷൻ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇതോടെയാണ് സിനഡ് തീരുമാനം നടപ്പാക്കാൻ മാർ കരിയിൽ തീരുമാനം എടുത്തത്. മാർ കരിയിലിൻ്റെ തീരുമാനത്തെ രൂപതയിലെ വൈദീകരും വിമത വിഭാഗം വിശ്വാസികളും സ്വാഗതം ചെയ്തിട്ടുണ്ട്.
സിനഡിൻ്റെ തീരുമാനത്തിന് വഴങ്ങി എന്നു പറയുമ്പോഴും വിമത വിഭാഗത്തിൻ്റെ താൽപര്യം കൂടി സംരക്ഷിക്കാൻ മാർ ആൻ്റണി കരിയിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഏകീകൃത കുർബാനയ്ക്ക് വഴങ്ങിയെങ്കിലും അതു നടപ്പാക്കുന്നതിനുള്ള തീയതി ഈ വർഷം ഒടുവിലേക്ക് മാറ്റിയത് വിമതരെയും തൃപ്തിപ്പെടുത്തും. മേജർ ആർച്ച്ബിഷപ്പോ മാർപാപ്പയോ നിർദേശിച്ച തീയതികളിൽ ഏകീകൃത കുർബാന നടപ്പാക്കാൻ മാർ കരിയിൽ തയ്യാറായിട്ടില്ല.
അതേ സമയം ഇന്നലെ ഇറക്കിയ സർക്കുലറിൽ സ്ഥിരം സിനഡിന് അതൃപ്തിയുണ്ട്. പ്രശ്ന പരിഹാരത്തിനായി സ്ഥിരം സിനഡ് ഇന്നും യോഗം ചേരുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us