Advertisment

കൊച്ചി കൂട്ടായ്മ പത്തൊമ്പതാം വാർഷികവും ജനറൽ ബോർഡിങ് മീറ്റിങ്ങും തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു

author-image
admin
New Update

publive-image

Advertisment

കൊച്ചി കൂട്ടായ്മ പത്തൊമ്പതാം വാർഷികവും (നക്ഷത്രരാവ് ) ജനറൽ ബോർഡിങ് മീറ്റിങ്ങും തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. അപ്പോള്ളോ ഡിമോറ ഹോട്ടലിൽ വെച്ച് നടന്ന യോഗത്തിൽ അധ്യക്ഷൻ പ്രസിഡന്റ് കെ. ബി. ഖലീലിന്റെ നേതൃത്വത്തിൽ യോഗ നടപടികൾ ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജിബിൻ സമദ് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റഫീഖ് (ട്രസ്റ്റി), ഷാജി ഹുസൈൻ (സ്പോർസ്), നദീം സേട്ട് (മരണാന്തര സഹായനിധി), കെ. ഷാജി (ജീവകാരുണ്യ), റിയാസ് (വെൽഫയർ), നിസാർ ഷംസു ( ഇവന്റ് കൺട്രോളർ) എന്നിവർ സബ് കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. ഷാജി ഹുസൈൻ , ബൈജു , അഹ്‌സൻ സമദ്, ജിനോഷ് അഷ്‌റഫ് എന്നിവർ തിരഞ്ഞെടുപ്പ് നേതൃത്വം നൽകി.

നിസാർ ഷംസു കലാ പരിപാടികൾക്ക് നേതൃത്വം നൽകി. നൃത്തം നിമിഷ ബനിഷി , ആൻഡ്രിയ ജോൺസൺ , സാഫ മാർവാ, ഷഹീയ് ഫാത്തിമ, മുഹമ്മദ് ഫാവാസ്, നേഹാ റഷീദ്, ദിയ റഷീദ്, അനാരാ റഷീദ്,ഡാനിഷ് അൽത്താഫും, ഗായകർ ഷാൻ പെരുമ്പാവൂർ, അൽത്താഫ് കാലിക്കറ്റ് , മുത്തലിബ് കാലിക്കറ്റ് എന്നിവരുടെ കലാപരിപാടികൾ അരങ്ങേറി, ശിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, റഷീദ്, ജോൺസൺ മാർക്കോസ്, ബനീഷ്, അഫ്സൽ, ഡേവിഡ്, മഹേഷ്, ജബ്ബാർ പൂവാർ എന്നിവർ ആശംസകൾ അറിയിച്ചു.

കൊച്ചി കൂട്ടായ്മയുടെ അമരക്കാരിൽ എന്നും കൂട്ടായ്മയുടെ വളർച്ചയ്ക്ക് എല്ലാ തരത്തിലും പ്രചോദനമായി കൂടെയുള്ള സാരഥി, പ്രസിഡന്റ് കെ.ബി. ഖലീലിന്, എൻ ആർ കെ ചെയർമാൻ അഷ്‌റഫ് വടക്കേവിളയും, പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാടും പൊന്നാട അണിയിച്ചു. എൻ ആർ കെ ചെയർമാൻ അഷ്‌റഫ് വടക്കേവിളക്ക് കൊച്ചി കൂട്ടായ്മയുടെ പ്രസിഡന്റ് കെ.ബി. ഖലീൽ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ഈ കാലയളവിൽ കൊച്ചി കൂട്ടായ്മയുടെ പ്രവർത്തനത്തിന് ഏറ്റവും മികച്ച നേതൃത്വം നൽകിയ ജനറൽ സെക്രട്ടറി ജിബിൻ സമദിന് ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വച്ച കൺവീനർമാരായ ഷാജി ഹുസൈൻ, റഫീഖ്, നദീം സേട്ട്, കെ. ഷാജി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. ജോ:സെക്രട്ടറി സുൽഫീക്കർ ഹുസൈൻ സ്വാഗതവും, മുഹമ്മദാലി നന്ദിയും പറഞ്ഞു.

Advertisment