ബലാൽസംഗത്തിന് ഒത്താശ ചെയ്‌തത് അതിജീവിതയുടെ രാജസ്ഥാൻ സ്വദേശിനിയായ സുഹൃത്ത്; പ്രതികളും അതിജീവിതയും സുഹൃത്തുക്കളായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍

New Update

കൊച്ചി: നഗരത്തിൽ ഓടുന്ന കാറിൽ കാസർകോട് സ്വദേശിനിയായ മോഡലിനെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു. ബലാൽസംഗത്തിന് ഒത്താശ ചെയ്‌തത് അതിജീവിതയുടെ രാജസ്ഥാൻ സ്വദേശിനിയായ സുഹൃത്ത് ആണെന്നും പ്രതികളും അതിജീവിതയും സുഹൃത്തുക്കളായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നും എച്ച്. നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

ലഹരി നൽകിയതിനു ശേഷമാണോ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന കാര്യം പരിശോധിക്കുമെന്നും ബലാൽസംഗക്കേസുകളിൽ ലഹരിയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതായും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

പ്രതികൾക്കെതിരെ ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയെന്നും എച്ച്. നാഗരാജു പറഞ്ഞു. സംഭവത്തിൽ അതിജീവിതയുടെ സുഹൃത്തും രാജസ്ഥാൻ സ്വദേശിനിയുമായ ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പൊലീസ് പിടിച്ചെടുത്തു.

Advertisment