പാലാ; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പാലാ പൊലീസ് പാലാ നഗരത്തിലൂടെ ഓടിച്ചിട്ടു പിടിച്ചു.
നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017ൽ റജിസ്റ്റർ ചെയ്ത കേസിലെ പ്രതി പത്തനംതിട്ട മൈലാപ്പൂർ വില്ലേജിൽ വെട്ടിപ്പുറം സ്നേഹ ഭവനിൽ സനൽ കുമാർ (47) ആണ് പാലാ പൊലീസിന്റെ പിടിയിലായത്.
/sathyam/media/post_attachments/ARuZaOF8dkoA4O8oWDT2.jpg)
6 കേസുകളിൽ പ്രതിയായ സനൽ കുമാർ പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. എറണാകുളത്തു നിന്ന് എത്തിയ ക്രൈം ബ്രാഞ്ച് വിഭാഗത്തിന് സനൽ കുമാറിനെ കൈമാറി.
നടിയെ ആക്രമിച്ച കേസിൽ 9–ാം പ്രതിയാണ്. എറണാകുളം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.
മഫ്തിയിൽ എത്തിയ പൊലീസ് സംഘത്തിനൊപ്പം യൂണിഫോമിൽ എ.എസ്. ഐ. ബിനോയി തോമസിനെ കണ്ട് സനൽ കുമാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചൂ വെങ്കിലും പൊലീസ് പിൻ തുടർന്ന് പിടിക്കുകയായിരുന്നു. പോലീസ് തന്നെ തേടി എത്തുമെന്ന ഭയം എന്നുമുണ്ടായിരുന്നൂവെന്ന് പിടിയിലായ സനൽകുമാർ പാലാ പോലീസിനോടു പറഞ്ഞു.
പാലാ സർക്കിൾ ഇൻസ്പെക്ടർ വി.എ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ കെ.കെ.രാജു, പി.കെ.ഷാജി, എ.എസ്.ഐ ബിനോയ് തോമസ്, സി.പി.ഒ പ്രഭു കെ.ശിവറാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us