Advertisment

'മലരെ മൗനമാ'... അന്തരിച്ച പ്രിയ ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന് യുകെ മലയാളികളുടെ സംഗീതാഞ്ജലി ! കൊച്ചിൻകലാഭവൻ ലണ്ടന്‍റെ ഫേസ്ബുക്ക് ലൈവിൽ

New Update

publive-image

Advertisment

യുകെ: തെന്നിന്ത്യയുടെ പ്രിയഗായകൻ അന്തരിച്ച എസ്പി ബാലസുബ്രമണ്യത്തിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടുള്ള സംഗീതാർച്ചന "മലരെ മൗനമാ" പ്രത്യേക സംഗീത പരിപാടി ഇന്ന് ഒക്ടോബർ 4 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു യുകെ സമയം 3 മണിക്ക് (ഇന്ത്യൻ സമയം 7.30 പിഎം) WE SHALL OVERCOME ഫേസ്ബുക്ക് ലൈവിൽ.

യുകെയിൽ നിന്നും പ്രശസ്ത ഗായകൻ രാജേഷ് രാമനും ലക്ഷ്മി രാജേഷും ഒപ്പം കീബോർഡിസ്റ്റ്സിജോ ചാക്കോയും ചേർന്നവതരിപ്പിക്കുന്നു.

എസ്പി ബാലസുബ്രഹ്മണ്യം ആലപിച്ച മനോഹരങ്ങളായ ഗാനങ്ങളും ഒപ്പം ശ്രോതാക്കൾ ആവശ്യപ്പെടുന്നഅദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളും കോർത്തിണക്കിയ പ്രേത്യേക പരിപാടിയായിരിക്കും"മലരെ മൗനമാ" എന്നസംഗീതാഞ്ജലി. എല്ലാവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

uk news
Advertisment