ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനം; ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ്‍

New Update

publive-image

തിരുവനന്തപുരം: ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് . ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം വാര്‍ത്ത ചാനലിനോട് പറഞ്ഞു.

Advertisment

ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താന്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മ്മുവിന് സംസ്ഥാനത്തെ ഒരു എം എല്‍എ വോട്ട് നല്‍കിയെന്ന് വ്യക്തമാണ്.

Advertisment