പാലായില്‍ ഓട്ടോറിക്ഷയില്‍ ജീപ്പിടിച്ച് വയോധിക മരിച്ചു. ഒരാള്‍ക്ക് പരിക്ക്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ : ഓട്ടോറിക്ഷയില്‍ ജീപ്പിടിച്ച് വയോധിക മരിച്ചു. കൊല്ലപ്പള്ളി, ഐങ്കൊമ്പ് തുമ്പിമല തടത്തില്‍ പരേതനായ ഗോപാലന്റെ ഭാര്യ പാറുക്കുട്ടിയമ്മ (78) ആണ് മരിച്ചത്.

Advertisment

ഇന്ന് രാവിലെ 11 മണിയോടെ പാലാ - തൊടുപുഴ ഹൈവേയില്‍ പിഴക് പാലത്തിന് സമീപമാണ് അപകടം. പാറുക്കുട്ടിയമ്മക്ക് മാനത്തൂരിലുള്ള സ്ഥലം നോക്കാന്‍ പോകുന്നതിനാണ് കൊല്ലപ്പള്ളിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയത്.

publive-image

പിഴക് പാലത്തിന് സമീപമെത്തിയപ്പോള്‍ എതിര്‍വശത്തു നിന്നെത്തിയ ജീപ്പ് നിയന്ത്രണംവിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പള്ളി പുളിയന്‍പറമ്പില്‍ വില്‍സണ്‍ (46) സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

പാറുക്കുട്ടിയമ്മയുടെ സംസ്‌കാരം നാളെ (19) മൂന്നിന് വീട്ടുവളപ്പില്‍. വള്ളിച്ചിറ കുളപ്പുറത്ത് കുടുംബാംഗമാണ്.

മക്കള്‍: തങ്കപ്പന്‍, സോമരാജന്‍ (തടത്തില്‍ ട്രാവല്‍സ്, കൊല്ലപ്പള്ളി), മോഹനന്‍. മരുമക്കള്‍: ശാന്ത, വിലാസിനി, ബിജി.

pala news
Advertisment