Advertisment

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകൾ നൽകി മാതൃകയായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ

author-image
admin
New Update

publive-image

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവണ്മെന്റ്.യു.പി.സ്കൂളിലെ നിർധനരായ നാലു വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി കൊണ്ട്, അതേ സ്കൂളിലെ 2001-2002 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി.

സ്കൂൾഎച്ച് എം ഇൻചാർജ് വിൻസി ടീച്ചർ, മുൻ പ്രധാന അധ്യാപിക വൃന്ദ ടീച്ചർ, സീനിയർ അധ്യാപിക ഷക്കിന ടീച്ചർ, എന്നിവരുടെ സാന്നിധ്യത്തിൽ; ബാച്ചിനെ പ്രതിനിധീകരിച്ചു, ജെബീൽ.സി.ജെ, ഗോപകുമാർ. എസ്,ഷബീർ.എം.എ, അൻസാർ.ടി.എ എന്നിവർ, മൊബൈൽ ഫോണുകൾ സ്കൂളിന് കൈമാറി. ഇനിയും നൂറിൽ പരം കുട്ടികൾ ഫോണുകൾ ഇല്ലാത്തവരായി ഉണ്ടെന്നും സുമനസ്സുകൾ കനിയണമെന്നും ഈ സൽപ്രവർത്തിക്കു നേതൃത്വം നൽകിയ'കോണത്തുകുന്ന് 2001-2002 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു.

Advertisment