കൂടത്തായിയില്‍ സേതുരാമയ്യര്‍ സിബിഐ ആയി മാറിയത് റോജോ ! അങ്ങനെ പലനാള്‍ കള്ളി ഒരുനാള്‍ പിടിയിലായി. കട്ടപ്പനയിലെ ജോളിയെപ്പറ്റി പാര്‍വതി, ഭാഗ്യലക്ഷ്മി, മീരാ .. ഫെമിനിസ്റ്റുകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ജനം കാത്തിരിക്കുന്നു .. നിങ്ങള്‍ പറയുക .. പെണ്ണൊരുമ്പട്ടാല്‍ …. ?

ദാസനും വിജയനും
Tuesday, October 8, 2019

പെണ്ണും പണവും കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ അവിടെ ജോളിയടിച്ചു ജീവിക്കാമെന്ന് കരുതുന്ന ഓരോ പൂതനമാരും ഒരു കാര്യം ഓർത്താൽ നന്ന്, പലനാൾ കള്ളികൾ ഒരുനാൾ പിടിക്കപ്പെടും.

ദൈവം ശക്തിമാനാണ് , ബുദ്ധിമാനാണ് . ചിലപ്പോൾ അവസരങ്ങൾ തന്നേക്കാം, അപ്പോൾ ജയിച്ചെന്നു കരുതി എന്നുമെന്നും ജയിച്ചുകയറാമെന്ന വ്യാമോഹം ജയിലിലെ ഗോതമ്പുണ്ടയിലോ അല്ലെങ്കിൽ സയനൈഡിലോ അവസാനിച്ചേക്കാം …

ജോളി സംഭവം കേരളത്തിൽ ആദ്യമായല്ല. തിരുവല്ലയിലെ ഭാസ്കര കാരണവർ വധവും അദ്ദേഹത്തിന്റെ ഭാര്യയുടെ അമേരിക്കയിലെ വധവും കേരളം ഏറെ ചർച്ച ചെയ്തിരുന്നു. അതുപോലെ കഴക്കൂട്ടത്തെ ഐടി കമ്പനിയിലെ കാമുകീ കാമുകന്മാർ അമ്മായിമ്മയെയും മക്കളെയും ഭർത്താവിനെയും നിഷ്ടൂരമായി കൊലചെയ്തതും നമ്മൾ വായിച്ചു .

ഏറ്റവുമൊടുവിൽ പിണറായിയിലെ സൗമ്യയെയും നമ്മൾ അടുത്തറിഞ്ഞു. എന്തുകൊണ്ട് ഈ പെണ്ണുങ്ങൾക്ക് ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ പറ്റുന്നു എന്നതിനെ കുറിച്ച് കൂലം കുഷമായി ചിന്തിച്ചുപോകുന്നു . വ്യത്യസ്തമായ ചിന്തകളായിരിക്കാം അവരെ ഇങ്ങനെയൊക്കെ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ നിരവധി സ്പെഷലിസ്റ്റുകളും ഡോക്ടർമാരും സൈക്യാട്രിസ്റ്റുകളും കണ്ടെത്തിയ നിഗമനത്തിൽ മിക്കവാറും സ്ത്രീകളിൽ ആർത്തവ സമയത്താണ് ഇത്തരം ക്രൂരതകൾക്ക് പ്രേരണ ഉണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍ .

ആർത്തവം തുടങ്ങുന്നതിനുമുമ്പേ മനസ്സിൽ ചേക്കേറുന്ന ദേഷ്യവും വൈരാഗ്യവും ആർത്തിയും ഒക്കെ ആർത്തവം തുടങ്ങിക്കഴിയുമ്പോൾ പതിന്മടങ്ങായി വർദ്ധിക്കുന്നു . ഈ സമയങ്ങളിൽ നിയമങ്ങളെയോ സമൂഹത്തെയോ കുടുംബത്തെയോ അവർ ഭയപ്പെടുന്നില്ല .

കൂടുതലായും ഇത്തരം കൊലപാതകങ്ങളും സീരിയൽ കില്ലിങ്ങ് പ്രവണതകളും ഒക്കെ കണ്ടുവരുന്നത് നിംഫോ മാനിയ വിഭാഗത്തിൽപെടുന്ന സ്ത്രീകളിലാണ്. ഇത്തരം വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് ഒരേ സമയം രണ്ടോ മൂന്നോ കാമുകന്മാർ എപ്പോഴും ഉണ്ടായിരിക്കും .

അവർക്ക് എന്നും എപ്പോഴും ആണിന്റെ സാമീപ്യവും ശക്തിയും ആവശ്യമാണ് . ഇതിന് തടസ്സം നിൽക്കുന്ന ആരെയും , സ്വന്തം മക്കളായാലും മാതാപിതാക്കളായാലും ഭർത്താവായാലും ഇവർ ഉന്മൂലനം ചെയ്തിരിക്കും . അവരെ കൊല്ലണമെന്നില്ല , ചിലരൊക്കെ അവരെ വഴക്കുണ്ടാക്കി അകറ്റി നിർത്തും.

മക്കളാണെങ്കിൽ ഹോസ്റ്റലിലേക്ക് പറഞ്ഞയക്കും. ഭർത്താവാണെങ്കിൽ അവരെ ഏഴാംകൂലികളാക്കി ചവിട്ടിയൊതുക്കുന്നു. കാമുകന്റെ കൂടെ ജീവിക്കുവാൻ വേണ്ടി ഹണിമൂൺ സമയത്തു ഭർത്താവിനെ കൊക്കയിലേക്ക് തള്ളിയിട്ടു കൊന്ന തമിഴ് പെൺകുട്ടിയുടെ കഥ മൂന്നാറിലെ മാട്ടുപ്പെട്ടിയിൽ നിന്നും നമ്മൾ കേട്ടിട്ടുണ്ട് . അങ്ങനെ എത്രയെത്ര.

ഇത് ഇന്നോ ഇന്നലെയോ നടന്നിട്ടുള്ള സംഭവങ്ങൾ അല്ല. മലപ്പുറം ജില്ലയിലെ ഒരു സ്ത്രീ ഭർത്താവിന്റെ വീട്ടിൽ നിന്നും വീട്ടുകാരിൽ നിന്നും മോചനം ലഭിക്കുവാനും ഗൾഫിലുള്ള കാമുകന്റെ അടുത്തേക്ക് എത്തുവാനുമായി ഭർത്താവിന്റെ വീട് കത്തിക്കുകയും ആ കുറ്റം ആ വീട്ടിലെ ഒരു ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയിൽ അടിച്ചേൽപ്പിക്കുകയും ചെയ്തുകൊണ്ട് രക്ഷപ്പെട്ടു .

ഭർത്താവിൽ നിന്നും മോചനം ലഭിക്കുവാനും കാമുകന്മാരുമായി വിലസുവാനും വേണ്ടി മറ്റൊരു പെൺകുട്ടി ആദ്യം ഭർത്താവിന്റെ അച്ഛനുമായും പിന്നീട് ഭർത്താവിന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരുമായും കിടക്കകൾ പങ്കിട്ട് ആദ്യം അവരുടെ വായ്‌ മൂടിക്കെട്ടി . പിന്നീട് സ്വന്തം വീട്ടിൽ കാമുകന്മാർക്ക് സൗകര്യം ഒരുക്കിക്കൊടുക്കുവാൻ കുടുംബക്കാർ നിർബന്ധിതമായി .

തൃശൂരിലെ ഒരു ഗ്രാമത്തിലെ മറ്റൊരു സ്ത്രീ അവരുടെ അപഥ സഞ്ചാരങ്ങൾക്ക് കൂട്ടുനിൽക്കാതെ വന്നപ്പോൾ നാത്തൂനെ ഉപേക്ഷിക്കുവാൻ ഇല്ലാക്കഥകൾ മെനഞ്ഞുകൊണ്ട് അവരെ ഭർത്താവിൽ നിന്നും അകറ്റിനിർത്തിച്ചു . ഇങ്ങനെ നിസ്സാരമായ കേസുകൾ ഒട്ടനവധി നമ്മുടെ ചുറ്റിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത് നാം സൂഷ്മമായി നിരീക്ഷിച്ചാൽ കാണാവുന്നതാണ് .

പക്ഷെ എല്ലാറ്റിനും ഒരു അതിരുണ്ട്. കൂടത്തായി സംഭവത്തിൽ പോലീസിന്റെയും കുടുംബക്കാരുടെയും അനാസ്ഥ പച്ചവെളിച്ചം പോലെ വ്യക്തം. മൂന്നാമത്തെ കൊലപാതകത്തിൽ സയനൈഡിന്റെ അംശം ഉണ്ടെന്ന് കണ്ടെത്തിയപ്പോഴും അത് മനസ്സിലാക്കിയപ്പോഴും ആരൊക്കെയോ എന്തൊക്കെയോ മറച്ചുവെച്ചിരുന്നു .

അല്ലെങ്കിൽ പോലീസ് അതിനെ കാര്യമാക്കി എടുത്തില്ല എന്ന് വേണം കരുതുവാൻ. ശരിക്കും റോജോ ആണ് ഇവിടത്തെ സേതുരാമയ്യർ സിബിഐ . അദ്ദേഹവും എന്തെങ്കിലും ആ വീട്ടിൽ നിന്നും കഴിച്ചിരുന്നുവെങ്കിൽ ഈ കേസുകൾ എന്നെന്നേക്കുമായി കുഴിച്ചുമൂടുമായിരുന്നു .

ജയിൽ ചാടുന്ന ഏതൊരു പ്രതിക്കും ഒരു കാമുകി ഉണ്ടായിരിക്കും എന്നത് കേരളാപോലീസിന് നന്നായറിയാം . അവർ മിക്ക പ്രതികളെയും കുടുക്കിയിരിക്കുന്നത് കാമുകിമാരെ പിന്തുടർന്നായിരുന്നു .

കുപ്രസിദ്ധ റിപ്പർ ശിവനാനന്ദനും കൂട്ടാളിയും ജയിൽ ചാടിയപ്പോൾ അവരെ കേരള പോലീസ് കുടുക്കിയത് കൂട്ടാളിയുടെ കാമുകിയെ പിന്തുടർന്ന് ഊട്ടിയിലെ വെല്ലിംഗ്‌ടണിലെത്തിയാണ്. അവിടെ രണ്ടുമൂന്നു ദിവസം തമ്പടിച്ചപ്പോൾ ശിവാന്ദന്ദന്റെ ഭാര്യയും മറ്റയാളുടെ കാമുകിയും അവിടെയെത്തി . പിന്നാലെ ജയിൽ ചാടിയവന്മാരും .

എവിടെ ആരൊക്കെ മരിച്ചാലും അക്കാര്യത്തിൽ ആർക്കെങ്കിലും ദുരൂഹതകൾ ഉണ്ടായാലും അക്കാര്യങ്ങൾ ആരോടെങ്കിലും തുറന്നു പറയണം. അത് വലിച്ചു നീട്ടാതെ എത്രയും പെട്ടെന്നുതന്നെ അറിയിച്ചാൽ പിന്നെയും കുറെ ജീവനുകൾ രക്ഷപ്പെടുത്താനാകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കട്ടപ്പനയിലെ ജോളി .

കൂടാതെ ഭാസകര കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ ജയിലിലെ ഒരു കാണാൻ കൊള്ളാവുന്ന ഓഫീസറെ വലവീശിപ്പിടിച്ചു ഇടക്കിടക്ക് പരോളിൽ കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കും സുഖവാസത്തിന് പോകുന്നതായി വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നു.

ജയിലിലാണെങ്കിലും ജോളിയും വെറുതെ കിടക്കുമെന്നു ആരും വ്യാമോഹിക്കണ്ട . അവര്‍ ഇപ്പോൾ തന്നെ ജയിലിലെ ആളെ കണ്ടെത്തിയിട്ടുണ്ടാകും .

ഈ ജോളി കാരണം ജയിലിലെ ഭക്ഷണം വരെ ജനങ്ങൾ വാങ്ങിക്കുന്നത് ഇല്ലാതാകും എന്നാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ . ജയിലിലെ ചപ്പാത്തിക്കൊക്കെ ഒരു ഡിമാന്‍ഡ് ഉണ്ടായിരുന്നു . ഇനിയിപ്പോ എന്താകുമോ ആവോ ?

ഇത്രേം വായിച്ചിട്ടും കേരളത്തിന്റെ സ്വന്തം സ്ത്രീ ശബ്ദങ്ങളായ കെആർ മീരയും ഭാഗ്യലക്ഷ്മിയും പാർവതിയും കോപ്പിയടി ദീപയും ഒന്നും പോസ്റ്റി കണ്ടില്ല .

ഇവരുടെയൊക്കെ വിലപ്പെട്ട … കനപ്പെട്ട അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്,

കൂടത്തായിയിലെ പ്രമുഖ രാഷ്ട്രീയക്കാരൻ ദാസപ്പനും കട്ടപ്പനയിലെ ഹൃതിക് റോഷൻ വിജയപ്പനും

×