New Update
കോട്ടയം : കോട്ടയത്തെ യുവ മാധ്യമപ്രവര്‍ത്തകന്‍ വീട്ടില്‍ മരിച്ചനിലയില്‍. 24 ന്യൂസ് കോട്ടയം റിപ്പോർട്ടർ സി ജി ദിൽജിത്തിനെ ആണ് കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. തലയോലപറമ്പ് സ്വദേശിയാണ്.
Advertisment
തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്. ട്വന്റിഫോറിന്റെ തുടക്കം മുതൽ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോർട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദിൽജിത്ത് ശ്രദ്ധേയനായിരുന്നു.