ഭാര്യയുമായി വരാത്ത സംഘാംഗത്തിന് പങ്കാളിയെ കൈമാറാന്‍ ഒരു തവണ നല്‍കേണ്ടത് 14000 രൂപ ! ഭാര്യയുമായി വന്നാല്‍ തുക 10000 രൂപ വരെ. പരാതിക്കാരിയായ വനിതയെ പങ്കാളി കൈമാറിയത് ഒന്‍പതു പേര്‍ക്ക് ! ഇവരില്‍ ആറുപേരും അറസ്റ്റില്‍ ! പ്രതികളില്‍ ഭാര്യയുമായി എത്താത്ത നാലുപേരും ! കോട്ടയത്ത് ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമായി; കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചേക്കും

New Update

കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവത്തില്‍ ഒരു തവണ ഇടപാടിനായി നല്‍കേണ്ടത് 14000 രൂപ. ഭാര്യമാരുമായി എത്തുന്നവര്‍ക്ക് ഇതിന്റെ പാതിയാണ് നല്‍കേണ്ടത്. ഭാര്യമാര്‍ ഇല്ലാതെ എത്തുന്ന സ്റ്റഡ് എന്ന അംഗങ്ങള്‍ക്കാണ് ഒരു തവണ 14000 രൂപ നല്‍കേണ്ടത്.

Advertisment

publive-image

ഭാര്യമാരെ പരസ്പരം മാറ്റി ഉപയോഗിക്കുന്നതിന് 7000 രൂപ മുതല്‍ 10000 രൂപ വരെയാണ് കൈമാറിയിരുന്നത്. നേരത്തെ പരാതി നല്‍കിയ കറുകച്ചാല്‍ സ്വദശിനിയെ പങ്കാളി ഒന്‍പതു പേര്‍ക്ക് കൈമാറിയെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവരില്‍ ആറുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

ഇനി പിടിയിലാകാനുള്ള മൂന്നുപേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നുവെന്നും വിവരമുണ്ട്. ഈ ഒന്‍പതുപേരില്‍ അഞ്ചുപേര്‍ അവരുടെ ഭാര്യമാരെയും കൊണ്ടാണ് വന്നത്. നാലുപേര്‍ ഭാര്യമാരില്ലാതെയാണ് വന്നത്. ഭാര്യമാരുമായിട്ടല്ലാതെ വരുന്നവരെ ഗ്രൂപ്പില്‍ വിശേഷിപ്പിക്കുന്നതാണ് സ്റ്റഡ് എന്ന്.

അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവര പ്രകാരം സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് ഇത്തരം കപ്പിള്‍ മീറ്റുകള്‍ നടന്നിരുന്നത്. മൂന്നാറിലെ അടക്കം പല റിസോര്‍ട്ടുകളിലും ഇത്തരത്തില്‍ പങ്കാളികളെ കൈമാറ്റം ചെയ്തിരുന്നു.

പ്രവാസികള്‍ക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അവധിയില്‍ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിള്‍ മീറ്റിനായി തെരഞ്ഞെടുക്കുന്നത്.

കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. വിവിധ ജില്ലകളില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ശക്തമായ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘവും വന്നേക്കും.

Advertisment