ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ ഹൈവേയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചു  യുവ അഭിഭാഷകന്‍ മരിച്ചു

New Update

കോട്ടയം: ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ ഹൈവേയില്‍ പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തിനു സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവ അഭിഭാഷകന്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെ ആയിരുന്നു അപകടം.

Advertisment

publive-image

മാന്നാനം കുട്ടിപ്പടി പാക്കുപറമ്പില്‍ ജോസഫിന്റെയും മേരിയുടെയും മകന്‍ അഡ്വ.ലിബിന്‍ (28) ആണ് മരിച്ചത്. രാമപുരത്ത് സഹോദരി ഭര്‍ത്താവിന്റെ അനുജന്റെ വിവാഹ ഒരുക്കങ്ങളില്‍ പങ്കെടുത്ത ശേഷം മാന്നാനത്തെ വീട്ടിലേക്കു പോകവേയാണ് അപകടം സംഭവിച്ചത്.

കിടങ്ങൂര്‍ ഭാഗത്തുനിന്നും പാലാക്ക് വരികയായിരുന്ന ജീപ്പ് എതിര്‍ദിശയില്‍ വന്ന ബൈക്കും ഒരേ ദിശയിലേക്ക് തിരിച്ചതിനെ തുടര്‍ന്ന് ബൈക്ക് ജീപ്പിനുപിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ലിബിന്റെ വലതുകാല്‍ അറ്റുപോയിരുന്നു. റോഡില്‍ കിടന്ന ലിബിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു.

മൃതശരീരം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചരിക്കുകയാണ്. ശനിയാഴ്ച രാവിലെ 10 നു അതിരുമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ ശവസംസ്‌കാരം നടക്കും. സഹോദരി ലിബി, ദീപേഷ് രാമപുരം സഹോദരി ഭര്‍ത്താവാണ്.

Advertisment