Advertisment

മദ്യലഹരിയില്‍ യുവാക്കള്‍ മരണപ്പാച്ചില്‍ നടത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി

New Update

കോട്ടയം: മദ്യലഹരിയില്‍ കാറുമായി കോടിമത നാലുവരിപ്പാതയില്‍ യുവാക്കളുടെ മരണപ്പാച്ചില്‍. നിയന്ത്രണംവിട്ട കാര്‍ നാലുവരിപ്പാതയിലെ ഡിവൈഡറിയേക്ക് ഇടിച്ചു കയറി.

Advertisment

publive-image

അപകടത്തില്‍നിന്നു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി പത്തോടെ കോടിമത നാലുവരിപ്പാതയില്‍ മധ്യഭാഗത്തെ മീഡിയനു സമീപമായിരുന്നു അപകടം.

കോട്ടയത്തുനിന്ന് അമിതവേഗത്തില്‍ എത്തിയ KL 05 AQ 4292 'ഫോക്‌സ്‌വാഗന്‍' കാര്‍ മധ്യഭാഗത്ത് വച്ച് വലത്തേയ്ക്ക് തിരിച്ച് കോടിമത ഭാഗത്തേയ്ക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറിയത്.

ഡിവൈഡറിന്റെ മധ്യഭാഗത്താണ് കാര്‍ ഇടിച്ച് കയറയത്. ഡിവൈഡറില്‍ കാര്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാര്‍ എത്തിയപ്പോഴേയ്ക്കും യാത്രക്കാര്‍ രക്ഷപ്പെട്ടിരുന്നു.

CAR accident kottayam
Advertisment