കോട്ടയത്ത് ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ കുട്ടി മരിച്ചു.

New Update

publive-image

കോട്ടയം: കോട്ടയത്ത് ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ കുട്ടി മരിച്ചു. മാഞ്ഞൂർ വേലച്ചേരി (പെരുനിലത്ത്) പി.ജി. വിനോദിന്റെയും വി.ഡി. സന്ധ്യയുടെയും മകൻ ശ്രീഹരി (9) ആണ് മരിച്ചത്. ഇന്ന് വൈകൂന്നേരം നാലോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീഹരി കുഴഞ്ഞു വീണതിനെ തുടർന്ന് കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകിയ ശേഷം ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment

രാവിലെ കുട്ടിക്ക് തലവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി മരുന്ന് വാങ്ങിയിരുന്നതായി പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ.

Advertisment