കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗബാധിതര്‍ എട്ട്

സുനില്‍ പാലാ
Friday, May 22, 2020

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​ന്ന് ര​ണ്ടു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ല്‍​നി​ന്ന് വ​ന്ന വെ​ള്ളാ​വൂ​ര്‍ സ്വ​ദേ​ശി​യു​ടെ​യും (32) അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് എ​ത്തി​യ മേ​ലു​കാ​വ് സ്വ​ദേ​ശി​യു​ടെ​യും(25) സാമ്പിള്‍ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീവാ​യ​ത്.

മും​ബൈ​യി​ല്‍​ നി​ന്നും മേയ് 19ന് ​കാ​റി​ല്‍ എ​ത്തി​യ യു​വാ​വ് വീ​ട്ടി​ല്‍ ക്വാ​റ​ന്‍റ​യി​നി​ലാ​യി​രു​ന്നു. മേ​യ് 18ന് ​അ​ബു​ദാ​ബി​-കൊ​ച്ചി വി​മാ​ന​ത്തി​ല്‍ എ​ത്തി​യ മേ​ലു​കാ​വ് സ്വ​ദേ​ശി ഗാ​ന്ധി​ന​ഗ​റി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

×