കോട്ടയം: കൊറോണയില്‍ വലഞ്ഞ കോട്ടയത്തിന് ഇന്നത്തെ പരിശോധന ഫലം ആശ്വാസം നല്‍കുന്നത്.209 സാമ്പിളുകള്‍ പരിശോധിച്ചതില്‍ എല്ലാം നെഗറ്റീവ്. കോട്ടയം ജില്ലയില്‍ ഇന്ന് രോഗവിമുക്തരായത് ആകെ മൂന്നുപേര്‍. .വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ പതിനെട്ടുപേരാണ്.(ഒരാള്‍ ഇടുക്കി സ്വദേശി).17 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
/sathyam/media/post_attachments/iYRNzYXJQKo4eAbQuLLB.jpg)
ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നത് ആകെ പത്തൊമ്പതുപേര്‍. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടത് 216 പേര്‍ക്ക്. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നത് ആകെ 1256 പേര്‍. നിലവില്‍ ജില്ലയില്‍ ഉള്ളത് 16 പോസിറ്റീവ് കേസുകള്‍. 938 നെഗറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 272പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.26 സാമ്പിളുകള്‍ നിരാകരിച്ചു.
ഇന്ന് ഫലം വന്ന 209 സാമ്പിളുകളില്‍ എല്ലാം നെഗറ്റീവാണ്.അതേസയമം ഇന്ന് പരിശോധനയ്ക്ക് അയച്ചത് 86 സാമ്പിളുകളാണ്. രോഗം സ്ഥിരീകരിച്ച 167 പേര്‍ക്ക് വൈറസ് പകര്‍ന്നത് പ്രൈമറി കോണ്‍ടാക്ടുകളില്‍ നിന്നാണ്. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ നിരീക്ഷണത്തിലുള്ളത് 460 പേര്‍.
രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകളിലുള്ളത് 49 പേര്‍. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകളില്‍ ആകെ നിരീക്ഷണത്തിലുള്ളവര്‍ 347.
കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചത് 39 പേര്‍. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ വിളിച്ചത് 3057.ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ 260 വീടുകള്‍ ഇന്ന് സന്ദര്‍ശിച്ചു.
മെഡിക്കല്‍ സംഘം ഇന്ന്362 അതിഥി തൊഴിലാളികളെ പരിശോധിച്ചു.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് 14 ബന്ധപ്പെട്ടു. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ആകെ ബന്ധപ്പെട്ടവര്‍ 938പേരാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us