മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥൻ മീനച്ചിലാറ്റിൻ മുങ്ങി മരിച്ചു.

New Update

മൂന്നാനി മനയാനി തോമസ് ജോസഫ്‌(56) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മൂന്നാനി തോട്ടത്തിൽ കടവിലായിരുന്നു സംഭവം. മരുമകൻ ജോജിയോടൊപ്പം കുളിക്കാൻ പോയതായിരുന്നു. ജോജി കുളി കഴിഞ്ഞ് കയറിയപ്പോഴാണ് തോമസിനെ കാണാതായത് ശ്രദ്ധയിൽപെട്ടത്.

Advertisment

publive-image

ഉടൻ തന്നെ നാട്ടുകാരെയും പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറത്തെ തിരച്ചിലിനെടുവിലാണ് തോമസിനെ കണ്ടെത്തിയത്. ഉടൻതന്നെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മരം വെട്ട് തൊഴിലാളിയായിരുന്നു.

ഭാര്യ: ചെത്തിമറ്റം കഴിഞ്ഞാലിൽ മോളി. മക്കൾ: റ്റെസി, റ്റിൻസി.

kottayam drown death
Advertisment