Advertisment

ദോശയ്‌ക്കൊപ്പം ഉള്ളിയില്ലാത്ത ഓംലറ്റ് ഉണ്ടാക്കി കോട്ടയത്ത് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ പ്രതിഷേധം

New Update

കോട്ടയം: വിലക്കയറ്റത്തിലും അനധികൃത കച്ചവടത്തിലും പ്രതിഷേധിച്ച് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദോശയും ഓംലറ്റും ഉണ്ടാക്കി പ്രതിഷേധം. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. റോഡരികില്‍ അടുപ്പിട്ട് വഴിയാത്രക്കാര്‍ക്ക്  ദോശയും ഓലറ്റും വിതരണം ചെയ്തായിരുന്നു പ്രതിഷേധം.

Advertisment

publive-image

വിലക്കയറ്റം മൂലം ഹോട്ടല്‍ മേഖലയ്ക്കു പിടിച്ചു നില്‍ക്കാനാവാത്ത സാഹചര്യത്തിലാണ് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈകിട്ട് മൂന്നരയോടെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം പോസ്റ്റ് ഓഫിസിന് മുന്നിലെത്തി. തുടര്‍ന്നായിരുന്നു ദോശയും ഓംലറ്റും ഉണ്ടാക്കി വിതരണം ചെയ്തത്.

ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍. പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ ട്രഷറര്‍ പി.എസ് ശശിധരന്‍, സംസ്ഥാന കമ്മിറ്റി അംഗം അന്‍സാരി പത്തനാട്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍.സി നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് സി.ടി സുകുമാരന്‍നായര്‍ , കോട്ടയം യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് മത്തായി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.കെ ഖാദര്‍, ടിബി റോഡ് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

kottayam hotel
Advertisment