Advertisment

കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെ കക്കൂസ് മാലിന്യം തീയറ്റര്‍ റോഡിലേയ്ക്ക് ഒഴുക്കുന്നു

New Update

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം തീയറ്റര്‍ റോഡിലേക്ക് ഒഴുക്കുന്നതായി ആക്ഷേപം.

ദിവസവും നൂറു കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡിലേയ്ക്കാണ് കക്കൂസ് മാലിന്യം തള്ളുന്നത്. മണ്ണിളക്കി തീയറ്റര്‍ റോഡിലെ നഗരസഭയുടെ ഓടയുടെ സ്‌ളാബ് ഇളക്കി മാറ്റിയാണ് കക്കൂസ് മാലിന്യവും വെള്ളവും അടക്കം ഓടയിലേയ്ക്ക് തള്ളിയത്. മാലിന്യം തള്ളുന്നതിനായി മതിലിന് പിന്നിലെ മണ്ണ് തുരന്നെടുത്തു. ഇതോടെ റോഡിന് സൈഡിലുള്ള മതില്‍ ഏത് നിമിഷവും മതില്‍ ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.

Advertisment

publive-image

ഒരാഴ്ചയിലേറെയായി തീയറ്റര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെ സ്ഥലത്ത് കുഴിയെടുപ്പും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. ഈ പണികള്‍ മാലിന്യം തള്ളുന്നതിനു വേണ്ടിയായിരുന്നു എന്ന് ഇന്നു നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. നേരത്തെ മഴ പെയ്യുമ്പോള്‍ കക്കൂസ് മാലിന്യം റോഡിലേ്ക്ക് തുറന്നുവിടുന്നത് പതിവായിരുന്നു. ഈ മാലിന്യം തീയറ്റര്‍ റോഡിലൂടെ ഒഴുകി ചന്തക്കടവിലെ തോട്ടിലാണ് എത്തുന്നത്. ഈ തോട്ടില്‍നിന്നുള്ള മാലിന്യവും കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യവും കൂടിച്ചേര്‍ന്ന് മീനച്ചിലാറ്റിലേയ്ക്കാണ് ഒഴുകിയെത്തിയത്.

നൂറ് കണക്കിന് സാധാരണക്കാര്‍ വെള്ളം ഉപയോഗിക്കുന്ന ആറ്റിലേയ്ക്കാണ് മാലിന്യം ഒഴുകിയെത്തുന്നത്. നഗരസഭയുടെ ഓടയുടെ സ്ലാബ് ഇളക്കി കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം തോട്ടിലേയ്ക്ക് ഒഴുക്കി വിട്ടിരിക്കുകയാണ്. ഹോട്ടലുകളില്‍നിന്നും വീടുകളില്‍നിന്നുമുള്ള മാലിന്യം ഓടകളിലേയ്ക്ക് തള്ളുന്നതിനെതിരേ ജില്ലാ കളക്ടര്‍ കര്‍ശന നടപടിയെടുത്തിരുന്നു. ഇതിനിടെയാണ് കെ.എസ്.ആര്‍.ടി.സി. കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മാലിന്യം പൊതുനിരത്തിലേയ്ക്ക് തള്ളുന്നത്. ഇതിനെതിരേ ഒരു നടപടിയും നഗരസഭ അധികൃതര്‍ സ്വീകരിക്കുന്നില്ല.

Advertisment