മരണപ്പെട്ട അമ്മയുടെ മൃതദേഹം പാലായിലെ കലുങ്കിലെറിഞ്ഞു കടന്നു കളഞ്ഞ മകൻ അറസ്റ്റിൽ

New Update

കോട്ടയം:  മരണപ്പെട്ട അമ്മയുടെ മൃതദേഹം പാലായിലെ കലുങ്കിലെറിഞ്ഞു കടന്നു കളഞ്ഞ മകൻ അറസ്റ്റിൽ. അറസ്റ്റിലായത് മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി അമലാ ഭവനിൽ അലക്സ് ബേബി (46). ഇക്കഴിഞ്ഞ വ്യാഴ്ഴ്ചയാണ് പാലാ കാർമൽ ആശുപത്രിക്ക് സമീപത്തെ കലുങ്കിനടിയിൽ നിന്നും അമ്മുക്കുട്ടി ബേബിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisment

publive-image

അമ്മയുടെ പേരിലെ വസ്തു 60 ലക്ഷം രൂപയ്ക്ക് അലക്സ് പത്ത് വർഷം മുൻപ് വിറ്റിരുന്നു. ശവ സംസ്ക്കാരത്തിന് പണമില്ലാത്തതിനാലാണ് മൃതദ്ദേഹം പാലായിൽ കുറ്റിക്കാട്ടിൽ തള്ളിയതെന്ന് അലക്സ്. പാലാ സി.ഐ. വി.എ സുരേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുന്നു...

kottayam murder case
Advertisment