New Update
കോട്ടയം: സമൂഹ മാധ്യമങ്ങള്‍ വഴി പങ്കാളിയെ കൈമാറുന്ന ഏഴുഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍. ഈ ഗ്രൂപ്പുകളിലായി അയ്യായിരത്തിനു മുകളില്‍ അംഗങ്ങളുണ്ട്. അംഗങ്ങളില്‍ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം പോലുമാകാത്തവരും 20 വര്‍ഷം പിന്നിട്ടവരും.
Advertisment
ആദ്യം ചിത്രങ്ങളും പ്രാഥമികവിവരങ്ങളും പങ്കുവയ്ക്കും. പിന്നീട് വീഡിയോകോള്‍ നടത്തുകയുമാണ് ഇവരുടെ രീതി. പൊലീസ് പരിശോധന ഒഴിവാക്കാന്‍ കൂടിച്ചേരലുകള്‍ ഏറെയും വീടുകളിലാണ്.
കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണ്. നാലുപേര്‍ തനിച്ചെത്തിയവര്‍. സ്റ്റഡ് എന്ന് അറിയപ്പെടുന്ന ഇവര്‍ സംഘത്തിന് ഇവര്‍ 14000 രൂപ നല്‍കണം എന്നതാണ് ഗ്രൂപ്പിലെ നിയമം.