കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ വിഷ്ണു രാജ്, ജോബിന്‍ കെ ജോര്‍ജ്, പ്രമോദ്, ഉല്ലാസ്, സുധി എന്നിവരാണ് മരിച്ചത്.
/sathyam/media/post_attachments/iRvY2mfbyozobre41xNl.jpg)
നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വയനാട്ടില്‍ വിനോദയാത്രയ്ക്കു പോയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേര്‍ കാറിനുള്ളില്‍നിന്ന് പുറത്തേക്ക് തെറിച്ചു വീണു. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
/sathyam/media/post_attachments/TTDYhr02hnNlKD7c0zz9.jpg)
പൂർണമായി തകർന്ന റിറ്റ്സ് കാര്‍ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ പുറത്ത് എടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൂന്നു പേരുടെ മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ച നാലാമന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us